പ്രചരിച്ച വാർത്തകൾ തെറ്റ്!! ദേവ് സൂര്യ സിനിമയിലേയ്ക്കില്ല, വെളിപ്പെടുത്തലുമായി നിർമ്മാണക്കമ്പനി
https://malayalam.filmibeat.com/bollywood/deepika-padukone-turns-strict-wife-ranveer-singh-bans-him-from-doing-these-3-things-049219.html
താര ദമ്പതികളായ സൂര്യയേടും ജ്യോതികയുടേയും മകൻ ദേവ് സിനിമയിൽ അഭിനയിക്കുന്നു എന്നുളള വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമായി പ്രചരിച്ചിരുന്നു. എന്നൽ ഈ ഈ വാർത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂര്യയുടെ ഉടമസ്ഥതയിലുളള 2 ഡി എന്റർടെയ്മെന്റ്. പ്രചരിക്കുന്ന വാർത്തയിൽ കഴമ്പില്ലെന്നും തൽക്കാലം കുട്ടി സൂര്യ സിനിമയിൽ എത്തുനില്ലെന്നും 2 ഡി എന്റർടെയ്മെന്റിന്റെ സഹനിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ പറഞ്ഞു.

കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ഡി എന്റർടെയ്മെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ദേവ് പ്രധാന വേഷത്തിലെത്തുന്നു എന്നായിരുന്നു വാർത്ത. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി രാജശേഖര പാണ്ഡ്യൻ രംഗത്തെത്തിയത്. ചെറിയ ആൺകുട്ടിയും ഇവന്റെ വളർത്ത് നായയും തമ്മിലുളള വൈകാരിക അടുപ്പത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.
ചിത്രത്തിലേയ്ക്ക് ആണ്‍കുട്ടികളേയും പെൺകുട്ടികളേയും അവശ്യമുണ്ടെന്ന് കാണിച്ചു കൊണ്ട് കാസ്റ്റിങ്ങ് കോൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൂര്യയുടെ മകന്റെ സിനിമ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്ത വന്നത്. എന്നാൽ പുറത്തു വന്ന വാർത്ത വസ്തുതവിരുദ്ധമാണെന്നും. ഇത്തരത്തിലുള്ള വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും പാണ്ഡ്യൻ ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications











