സൂര്യയും കാര്‍ത്തിയും ഒന്നിച്ച് പാടി! ആവേശത്തോടെ ആരാധകര്‍!!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപെട്ട താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴിതാ ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. പക്ഷേ അഭിനേതാക്കളല്ല, ഗായകരായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്കായി സഹോദരങ്ങള്‍ ഒന്നിച്ചു പാടുന്നത് ഇതാദ്യമായാണ്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'പാര്‍ട്ടി' എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. പ്രേംജി അമരന്‍ സംഗീതം നല്‍കിയ 'ച ച ചാരേ എന്ന ഗാനമാണ്' ഇരുവരും ആലപിച്ചത്. പ്രേംജി അമരന്‍, കരിഷ്മ രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് താരങ്ങള്‍ ഗാനം ആലപിച്ചത്. പാര്‍ത്ഥി ഭാസ്‌കര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.കാര്‍ത്തിയും സൂര്യയും ഇതിനു മുന്‍പ് നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. പക്ഷേ ഇരുവരും ഒരുമിച്ച് പാടുന്നത് ഇതാദ്യമായാണ്.ആദ്യമായി ഒന്നിച്ചു പാടിയ ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലാണ് ജയറാം എത്തുന്നത്.മറിയംമുക്ക് എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സന അല്‍ത്താഫ് ആണ് നായികയായി എത്തുന്നത്. സനയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.സത്യരാജ്, രമ്യാകൃഷ്ണന്‍, നാസര്‍, ജയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവയാണ് ചിത്രം നിര്‍മിക്കുന്നത്. സരോജ, ഗോവ, മങ്കാത്ത തുടങ്ങി വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications