തെലുങ്ക് ആരാധകര്‍ അതിരുവിട്ടു, സൂര്യ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തി!

തങ്ങളുടെ പ്രിയ താരങ്ങളുടെ സിനിമ ലൊക്കേഷനില്‍ ആരാധകര്‍ തടിച്ചു കൂടൂക സ്വാഭാവികമാണ്. പലപ്പോഴും താരങ്ങളെ കാണുമ്പോള്‍ ആവേശഭരിതരാകുന്ന ആരാധകര്‍ മൂലം ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ആരാധകരുടെ തിക്കും തിരക്കും അസഹനീയമായതോടെ സൂര്യ നായകനായി എത്തുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ ചിത്രീകരണം നിര്‍ത്തി വച്ചു.

ആന്ധ്രപ്രദേശിലെ രാജമുദ്രി എന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. സൂര്യയെ കാണുന്നതിനായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. സാധാരണ പോലെ നാലഞ്ച് പോലീസുകാരും ലൊക്കേഷനിലുണ്ടായിരുന്നു. കാരവാനില്‍ നിന്നും ഇറങ്ങിയ സൂര്യ ചിത്രീകരണ സ്ഥലത്തേക്ക് നടന്ന് നീങ്ങിയ സൂര്യക്ക് സമീപത്തേക്ക് പെട്ടന്നായിരുന്നു ആരാധകര്‍ ഇരച്ചെത്തിയത്. രാജു ഭായ് ഉള്‍പ്പെടെയുള്ള സൂര്യ കഥാപാത്രങ്ങളുടെ പേര് വിളിച്ചായിരുന്നു ആരാധകര്‍ അദ്ദേഹത്തിനടുത്തേക്ക് പാഞ്ഞടുത്തത്.

surya

സൂര്യയെ കാണുന്നതിനും സെല്‍ഫി എടുക്കുന്നതിനും ഷേക്ക് ഹാന്‍ഡ് നല്‍കുന്നതിനും തൊട്ടു നോക്കുന്നതിനുമായി ആരാധകര്‍ മത്സരിച്ചതോടെ സൂര്യയ്ക്ക് മുന്നോട്ട് നീങ്ങാന്‍ പറ്റാത്ത സാഹചര്യമായി. ആരാധകരെ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചു. കൂടൂതല്‍ സുരക്ഷ ഒരുക്കിയുതിന് ശേഷമായിരിക്കും ചിത്രീകരണം തുടരുക.

രാജമുദ്രിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന കാര്യം രണ്ട് ദിവസം മുമ്പ് സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തിരുന്നു. സൂര്യ ചിത്രങ്ങളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് തെലുങ്കില്‍ വന്‍വിജയമായി മാറാറുണ്ട്. സിങ്കം പരമ്പര ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സൂര്യയ്ക്ക് തെലുങ്കിലും ധാരാളം ആരാധകരെ നേടിക്കൊടുത്തിരുന്നു. സൂര്യയും സെല്‍രാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സൂര്യയുടെ 36ാമത്തെ ചിത്രത്തില്‍ സായ് പല്ലവി, രൂകുല്‍ പ്രീത് സിംഗ് എന്നിവരാണ് നായികമാര്‍.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്തക്കൂട്ടമായിരുന്നു ഒടുവില്‍ തിയറ്ററിലെത്തിയ സൂര്യ ചിത്രം. അയന്‍, മാട്രന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന പുതിയ ചിത്രം. ഇതില്‍ സൂര്യയ്‌ക്കൊപ്പം ശക്തമായ കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X