For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക്, 'അമ്മ' വിളിച്ചപ്പോ സൂര്യ പറന്നെത്തിയതിന് കാര്യമുണ്ടായി!!!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമാണ് സൂര്യയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇത് തന്നെയാണ്. താരപുത്രന്‍റെ യാതൊരുവിധ ജാഡയുമില്ലാതെ എല്ലാവരോടും കൂളായി ഇടപഴകുന്ന താരത്തിന്‍റെ വിനയവും പെരുമാറ്റ ശൈലിയും ലാളിത്യവുമൊക്കെയാണ് ആരാധകരെ ആകര്‍ഷിച്ചത്. സിനിമാകുടുംബത്തില്‍ നിന്നുമാണ് ഈ താരപുത്രന്‍റെ വരവ്. സൂര്യയ്ക്ക് പിന്നാലെ അനുജനും സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. താരസംഘടനയായ അമ്മ നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത് സൂര്യയായിരുന്നു. പരിപാടിയില്‍ പങ്കെടുത്തുവെന്ന് മാത്രമല്ല അമ്മയിലേക്ക് പത്ത് ലക്ഷം രൂപയും അദ്ദേഹം സംഭാവന ചെയ്തിരുന്നു.

  'അമ്മ'യിലെ ഭിന്നിപ്പ് രൂക്ഷം? ഇവര്‍ അമ്മമഴവില്ല് ബഹിഷ്‌കരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതോ?

  മലയാള സിനിമയ്ക്ക് തന്നോടുള്ള ഇഷ്ടം നേരിട്ട് അനുഭവിക്കുകയായിരുന്നു സൂര്യ. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വേദിയില്‍ അദ്ദേഹം എത്തിയപ്പോള്‍ അത് ശരിക്കും മറക്കാനാവാത്ത ഒരനുഭവമായി മാറുകയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സൂര്യയെക്കുറിച്ച് പറഞ്ഞതും തിരിച്ച് സൂര്യ നടത്തിയ മറുപടി പ്രസംഗവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവര്‍ക്കുമൊപ്പം വേദി പങ്കിടാന്‍ ലഭിച്ച അവസരം മാഹാഭാഗ്യമായി കരുതുന്നുവെന്നായിരുന്നു സൂര്യ പറഞ്ഞത്. അമ്മമഴവില്ല് കഴിഞ്ഞ് അധിക നാള്‍ പിന്നിടുന്നതിനിടയിലാണ് മറ്റൊരു സന്തോഷവാര്‍ത്തയെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം, മറികടന്ന റെക്കോര്‍ഡുകള്‍ ചില്ലറയല്ല!!!

  മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്നു

  മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്നു

  മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാറും തെന്നിന്ത്യയുടെ നടിപ്പിന്‍ നായകനും ഇതാദ്യമായി ഒരുമിച്ചെത്തുകയാണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംവിധായകന്‍ കെവി ആനന്ദാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെയും സൂര്യയേയും ഒരുമിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കത്തില്‍ ആരാധകരും അതീവ സന്തോഷത്തിലാണ്.

  എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  ലാല്‍ സാറിനെയും തന്നെയും ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ തീരുമാനിച്ച ആനന്ദിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് സൂര്യ കുറിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ സന്തോഷവാര്‍ത്തയെ. സൂര്യ 37 എന്നാണ് ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഭാവിയില്‍ ഈ പേര് മാറ്റുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂര്യയുടെ കരിയറില്‍ മറക്കാനാവാത്ത ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് കെവി ആനന്ദ്. അയന്‍, മാട്രാന്‍, കാവന്‍ തുടങ്ങിയ സിനിമകളൊരുക്കിയത് അദ്ദേഹമാണ്.

   മോഹന്‍ലാലിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്

  മോഹന്‍ലാലിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്

  മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ ആനന്ദായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. യന്തിരന്‍2 പോലുള്ള ബിഗ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  മമ്മൂട്ടിയോടൊപ്പം യാത്രയില്‍

  മമ്മൂട്ടിയോടൊപ്പം യാത്രയില്‍

  നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണ്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയില്‍ സൂര്യയും അഭിനയിക്കുന്നുണ്ട്. മെഗാസ്റ്റാറിന്റെ മകനായി സൂര്യ എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് സൂര്യയും സംവിധായകനും ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മമഴവില്ല് വേദിയില്‍ വെച്ചായിരുന്നു താരം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

  സെല്‍ഫിയിലെ താരം

  സെല്‍ഫിയിലെ താരം

  അമ്മമഴവില്ലിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു സൂര്യയുടെ വരവ്. കേരളത്തിലെത്തിയപ്പോഴൊക്കെയും മികച്ച സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത്. ആരാധകരില്‍ നിന്നു മാത്രമല്ല മലയാള സിനിമയില്‍ നിന്നും ഇത്തവണ നിറഞ്ഞ സ്വീകരണമാണ് സൂര്യയ്ക്ക് ലഭിച്ചത്. യുവതാരങ്ങള്‍ ഈ സന്തോഷം സെല്‍ഫിയെടുത്ത് ആഘോഷമാക്കി മാറ്റുകയായിരുന്നു. റിഹേഴ്‌സല്‍ ക്യാംപില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സെല്‍ഫിയെടുക്കാനായിരുന്നു തിരക്ക്. എന്നാല്‍ വേദിയിലേക്കെത്തിയപ്പോള്‍ അത് സൂര്യയിലേക്കായി മാറുകയായിരുന്നു.

  നീണ്ട ഇടവേളയ്ക്ക് ശേഷം

  നീണ്ട ഇടവേളയ്ക്ക് ശേഷം

  നാളുകള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് മോഹന്‍ലാല്‍ തമിഴിലേക്കും മമ്മൂട്ടി തെലുങ്കിലേക്കും പ്രവേശിക്കുന്നത്. ഈ രണ്ട് പ്രവേശനത്തിലും സൂര്യയുണ്ടെന്നുള്ളതാണ് പ്രധാന സവിശേഷത. താരങ്ങളുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കൂടുതല്‍ വിവരങ്ങള്‍ക്കായി. മാമാങ്കത്തിന്‍രെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. മോഹന്‍ലാലാവട്ടെ രഞ്ജിത്തിനോടൊപ്പം ലണ്ടനിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്.

  English summary
  Surya' acting with both Mammootty and Mohanlal.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X