സൂര്യയും മോഹന്‍ലാലും ഒന്നിച്ച് എത്തുമ്പോള്‍! കാപ്പാന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി, ഇനി ദിവസങ്ങള്‍
സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പാന്‍. ആഗസ്റ്റ് മുപ്പതിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റാണ് കാപ്പാന് ലഭിച്ചത്.
ഇതോടെ സിനിമയുടെ റിലീസിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും മറികടന്നു. തമിഴിലൊരുക്കുന്ന ചിത്രമാണെങ്കിലും കേരളവും കാപ്പാന് വേണ്ടി കാത്തിരിക്കുകയാണ്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന് കാരണം. ചന്ദ്രകാന്ത് വര്‍മ്മ എന്ന പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി എത്തുന്ന ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ഓഫീസറായി സൂര്യയും അഭിനയിക്കുന്നു.ആര്യയാണ് മറ്റൊരു പ്രധാനകഥാപാത്രം. മോഹന്‍ലാലിന്റെ മകനായിട്ടാണ് ആര്യ എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സയേഷ സൈഗാള്‍ ആണ് നായിക.
ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. റിലീസിനോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടിയാണ് ഫാന്‍സ് ക്ലബ്ബുകാരുടെ നേതൃത്തില്‍ ആരംഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications