മോഹൻലാൽ–സൂര്യ ചിത്രത്തിൽ വൻ താരനിര!! ഇവർ ആരൊക്കെയാണെന്ന് അറിയാമോ, കാണൂ

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല.

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും തമിഴ് സൂപ്പർസ്റ്റാർ സൂര്യയും ഒന്നിക്കുന്ന ആ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് പ്രേക്ഷകർ.തങ്ങളുടെ പ്രിയ താരങ്ങളെ ഒരേ സ്ക്രീനിൽ കാണാനുള്ള കാത്തിരുപ്പിലാണ് ആരാധകർ. ചിത്രത്തിനെ കുറിച്ചടു പുറത്തു വരുന്ന ഓരോ വർത്തകളും ആരാധകർക്കിടയിൽ ആകാംക്ഷ ഇരട്ടിയാക്കുകയാണ്. മോഹൻ ലാൽ, സൂര്യ ഇവരെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് നടൻ ബൊമൻ ഇറാനി, സമുദ്രക്കനി, തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു സരീഷും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

mohanlal-surya

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിൽ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടൻ, ബ്രസീൽ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. ജൂൺ 25ന് ലണ്ടനിൽവെച്ചാണ് സിനിമയുടെ പൂജ നടക്കും. യന്തിരൻ 2 വിന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൽ ലാൽ വിജയ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജില്ലയാണ് ലാലേട്ടന്റെ അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം. ജില്ലയ്ക്ക് കേരളത്തിലേതു പോലെ തമിഴ്താട്ടിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളായ അയൻ, , മാട്രാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് കെവി ആനന്ദ് ആണ്. അതിനാൽ തന്നെ ഈ ചിത്രവും സൂപ്പർ ചരിത്രം ആവർത്തിക്കും എന്നതിൽ സംശയമില്ല.സൂര്യയുടെ സെൽവരാഘവൻ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X