മുണ്ടു മടക്കി കുത്തി വിമാനത്തിന് പിന്നിൽ നിൽക്കുന്ന സൂര്യ!! ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു..
തമിഴ് താരം സൂര്യ, അപർണ്ണ ബാല മുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സൂരൈ പോട്ര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിമാനത്തിനു പിന്നിൽ മുണ്ട് മടക്കി കുത്തി നിൽക്കിന്ന സൂര്യയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 38ാം മത്തെ ചിത്രമാണിത്.

പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ഇരുധി സുട്രു എന്ന ചിത്രത്തിന്റെ സംവിധായകൻ സുധ കൊങ്കരയാണ് സൂരൈ പോട്ര് ഒരുക്കുന്നത്. 2 ഡി എൻർടെയ്മെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരിക്കുന്നത്.
അപർണ്ണ ബാലമുരളിയുടെ രണ്ടാം മത്തെ തമിഴ് ചിത്രമാണിത്. രാജീവ് മേനോൻ സംവിധാനം ചെയ്ത ജിവി പ്രകാശ് ചിത്രമായ സർവ്വം താളമയമാണ് അപർണ്ണയുടെ ആദ്യ ചിത്രം.സൂര്യയുടെ മാസ്സ് പടം എൻ.ജി.കെ. തിയേറ്ററുകളിലെത്തും. മെയ് 31 ആണ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന കാപ്പാനും അണിയറയിൽ ഒരുങ്ങുകയാണ്.


Click it and Unblock the Notifications











