രാഷ്ട്രീയക്കാരനായി സൂര്യയും!!പൊളിറ്റിക്കിൽ ത്രില്ലർ എൻജികെ ട്രെയിലർ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സൂര്യ ചിത്രമാണ് എൻജികെ. ആകാംക്ഷയ്ക്ക് കാത്തിരിപ്പിനുമൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. യൂട്യൂബിൽ ഒമ്പത് മില്യൺ വ്യൂസാണ് എൻജികെ നേടിയെടുത്തത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ പുറത്തു വരുന്ന ചിത്രത്തിൽ ആക്ഷനും റൊമാൻസിനും തുല്യപ്രധാന്യം നൽകുന്നുണ്ട്. നന്ദ ഗോപാൽ കുമാരൻ എന്ന രാഷ്ട്രീയക്കാരനായിട്ടാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. രാകുൽ പ്രീത്, സായി പല്ലവി എന്നിവരാണ് ചിത്രത്തിലെ നായികമാർ. സൂര്യയുടെ 36ാംമത്തെ ചിത്രം കൂടിയാണിത്.
2013 ൽ പുറത്തിറങ്ങിയ രണ്ടാം ഉലകത്തിനു ശേഷം സെൽവരാഘവൻ സൂര്യ കൂട്ട്കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. എസ്ആർ പ്രകാശ് ബാബു , എസ്ആർ പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.യാരടി നീ മോഹിനി, കാതല്‍ കൊണ്ടേന്‍, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്നൈ, ഇരണ്ടാം ഉലകം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സെല്‍വരാഘവന്‍.


Click it and Unblock the Notifications