സൂര്യയുടെ 24ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

By Sruthi K M

തമിഴ് മന്നന്‍ സൂര്യയുടെ പുതിയ ചിത്രം 24 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇക്കുറി പുതിയ ഗെറ്റപ്പും ആയാണ് സൂപ്പര്‍ സ്റ്റാറിന്റെ വരവ്. കിടിലന്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരിക്കും 24. വിക്രം കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുക ആണ് ഈ സിനിമയ്ക്കായി. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ന്യൂ ജനറേഷനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആയിരിക്കും ഇതെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

2009 മുതലേ ഈ ചിത്രത്തിന്റെ പണിപ്പുര തുടങ്ങിയിരുന്നു. അന്ന് വിക്രത്തെ നായകനാക്കി ചിത്രീകരിക്കാനായിരുന്നു തീരുമാനം. ഇലിയാനയെ നായിക ആക്കാനും ആലോചന ഉണ്ടായിരുന്നു. ഒടുവില്‍ നറുക്ക് വീണത് നമ്മുടെ സൂപ്പര്‍ താരം സൂര്യയ്ക്കാണ്. തിരക്കഥയ്ക്ക് മാറ്റം വരുത്തിയാണ് വീണ്ടും ചിത്രീകരണം തുടങ്ങിയിരിക്കുന്നത്.

ssss

സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്മാന്റെ മധുരം തുളുമ്പുന്ന ഗാനവും ചിത്രത്തില്‍ ഉണ്ടെന്നത് മറ്റൊരു പ്രത്യേകത. മുന്‍പ് സൂര്യയുടെ സില്ല്‌നൊരു ഒരു കാതല്‍ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരുന്നു. പി.എസ് വിനോദിന്റെ ക്യാമറയില്‍ ആണ് ചിത്രം ഒരുങ്ങാന്‍ പോകുന്നത്.

പ്രണിത സുബാഷ് ആണ് ചിത്രത്തിലെ നായിക. പ്രണിത സുര്യയുടെ സഹോദരന്‍ കാര്‍ത്തിയുടെ കൂടെ ശകുനി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സമ്മര്‍ വേനല്‍ അവധിക്കാലം പ്രേക്ഷകര്‍ക്കിടയില്‍ ഈ സിനിമ എത്തിക്കാനാണ് ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X