സൂര്യ ഇനി 3 വേഷത്തില്‍
തന്റെ അടുത്ത ചിത്രത്തിലും ആ വ്യത്യസ്തതനായി സൂര്യ എത്തുന്നു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന 24 എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് അടുത്തതായി സൂര്യ അഭിനയിക്കുന്നത്.
ഈ ചിത്രത്തില്‍ മൂന്ന് വേഷമാണ് താരം അവതരിപ്പിക്കുന്ന തെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായും മകനായും കൊച്ചുമകനായുമാകും സൂര്യ ചിത്രത്തില്‍ അഭിനയിക്കുക.

സാമന്തയാണ് നായിക. തെലുങ്ക് താരം അജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സത്യന്‍ കോമഡി വേഷം അവതരിപ്പിക്കുന്നുണ്ട്.
എ.ആര്‍ റഹ്മാനാണ് സംഗീതം. ഇതൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications