»   » ബാഹുബലിയില്‍ അഭിനയിക്കുന്നില്ലെന്ന് സൂര്യ

ബാഹുബലിയില്‍ അഭിനയിക്കുന്നില്ലെന്ന് സൂര്യ

Posted By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തില്‍ പ്രഭാസിനൊപ്പം ആക്ഷന്‍ രംഗങ്ങളിലാണ് സൂര്യ എത്തുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരേ സൂര്യ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നു. ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും, രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കാനായി താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നുമാണ് സൂര്യ പറയുന്നത്.

surya

ബാഹുബലിയില്‍ പ്രഭാസിനൊപ്പമുള്ള സൂര്യയുടെ ഫോട്ടോഷോപ്പ് ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് സൂര്യ പറയുന്നത്.

ഹൈദരബാദ് രാംമോജി ഫിലിംസിറ്റിയില്‍ ഇപ്പോള്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്ന് വരികയാണ്. 2016 ഡിസംബര്‍ 1 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള 1000 കോടിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് സംവിധായകന്റെ തീരുമാനം.

English summary
surya in rajamouli's next baahubali 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam