»   » നിത്യയ്ക്ക് ഇനി സൂര്യയെ പ്രേമിക്കാം

നിത്യയ്ക്ക് ഇനി സൂര്യയെ പ്രേമിക്കാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

നിത്യ മേനോനെ തേടി പുതിയ ഒരു ഓഫര്‍ വന്നിരിക്കുകയാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍,തമിഴ് സൂപ്പര്‍ താരം സൂര്യയുടെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് നിത്യ മേനോന്‍ സൂര്യയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ ചെറിയ ഭാഗമാണ് നിത്യമേനോന്‍ അവതരിപ്പിക്കുന്നതെങ്കിലും അത് വളരെ പ്രാധാന്യമുള്ളൊരു വേഷമാണ്. '24' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ സൂര്യ ഡബിള്‍ റോളില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.

nithya-surya

സംവിധായകന്‍ വിക്രം കുമാറിന്റെ ചിത്രത്തില്‍ ഇത് രണ്ടാം തവണയാണ് നിത്യാ മേനോന്‍ അഭിനയിക്കുന്നത്. വിക്രത്തിന്റെ തെലുങ്ക് ചിത്രമായ ഇഷ്‌കിലും നിത്യാ മേനോനാണ് അഭിനയിച്ചത്.

സമാന്ത നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രമുഖ നടന്‍ ഗിരീഷ് കര്‍ണാടകും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ ടുഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Directed by Vikram kumar of Manam fame 24 is a new movie by Surya in Tamil starring Samantha in the lead role.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam