സയേഷയും ആര്യയും വിവാഹിതരാവുമെന്ന് അന്നേ മനസ്സിലായിരുന്നുവെന്ന് സൂര്യ! ഇങ്ങനെ പറയാനുള്ള കാരണം?

തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയ്ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ നിന്നും ലഭിക്കാറുള്ളത്. എന്‍ജികെയ്ക്ക് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് അദ്ദേഹം. കാപ്പാന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൂര്യയും സംഘവും കേരളത്തിലേക്ക് എത്തിയിരുന്നു. കാപ്പാന്‍ അനുഭവത്തെക്കുറിച്ചും താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിരുന്നു. സയേഷ-ആര്യ വിവാഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സയേഷയ്ക്കും അമ്മയ്ക്കുമൊപ്പം ആര്യ ഷോപ്പിംഗിനൊക്കെ പോവാറുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ അവരുടെ വിവാഹം നടക്കുമെന്ന് തോന്നിയിരുന്നുവെന്ന് സൂര്യ പറഞ്ഞിരുന്നു.

മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു സയേഷ എത്തിയത്. മികച്ച അവസരമായിരുന്നു കാപ്പാനിലേത്. ആര്യയ്‌ക്കൊപ്പം താന്‍ നേരത്തെയും അഭിനയിച്ചിരുന്നു. സയേഷയുമായുള്ള അനുഭവം രസകരമായിരുന്നുവെന്നും വളരെ മുന്‍പേയുള്ള സുഹൃത്തുക്കളെപ്പോലെയായിരുന്നു താരം പെരുമാറിയതെന്നുമായിരുന്നു ഷംന കാസിം പറഞ്ഞത്. തന്നേക്കാള്‍ കൂടുതല്‍ സയേഷ സംസാരിച്ചത് അമ്മയോടാണ്. കേരളത്തിലെ വിഭവങ്ങളെക്കുറിച്ചും അതെങ്ങനെ ഉണ്ടാക്കുമെന്നുമൊക്കെയുള്ള ചര്‍ച്ചകളായിരുന്നു. അമ്മ പറഞ്ഞുകൊടുക്കുന്നതെല്ലാം സയേഷ റെക്കോര്‍ഡ് ചെയ്തിരുന്നു.

Sayyesha

ഉന്നക്കായ പോലെയുള്ള പലഹാരങ്ങളൊക്കെ എങ്ങനെയുണ്ടാക്കുമെന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. ഇത്രയും താരങ്ങളുള്ള സെറ്റില്‍ പോവുമ്പോള്‍ എങ്ങനെയായിരിക്കും തന്റെ അവസ്ഥയെന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു. സംവിധായകനുള്‍പ്പടെ എല്ലാവരും കൂളായാണ് ഇടപഴകിയതെന്നുമായിരുന്നു ഷംന കാസിം പറഞ്ഞത്. തമിഴകത്തെത്തിയിട്ടും ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യാത്തതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നുവെന്നും കാപ്പാന്‍ എത്തുന്നതോടെ ആ പരാതി തീരുമെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X