സയേഷയ്‌ക്കൊപ്പമുള്ള റൊമാന്‍റിക് രംഗങ്ങള്‍ എടുക്കുമ്പോള്‍ മുന്നില്‍ ആര്യ ബുദ്ധിമുട്ടിപ്പോയെന്ന് സൂര്യ

തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയും മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറും ഒരുമിച്ച് സിനിമ വരുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. എന്നായിരിക്കും ഇങ്ങനെയൊരു സിനിമ സംഭവിക്കുന്നതെന്ന തരത്തിലുള്ള ചോദ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉയര്‍ന്നുവന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി അടുത്ത ബന്ധത്തിലാണ് സൂര്യ. താരസംഘടനയായ അമ്മയുടെ പരിപാടിയിലേക്ക് അതിഥിയായി അദ്ദേഹം എത്തിയിരുന്നു. വേദിയില്‍ മൂവരും ഒരുമിച്ച് നിന്നപ്പോള്‍ മുതല്‍ സിനിമയ്ക്കായി ഒരുമിക്കുന്നതിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്.

തമിഴകത്തിന്റെ സ്വന്തം സംവിധായകരിലൊരാളായ കെവി ആനന്ദായിരുന്നു സൂര്യ-മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു സിനിമയുടെ പേരിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആരാധകരുടെ ഇഷ്ടാനിഷ്ടം കൂടി പരിഗണിച്ചതിന് ശേഷമായിരുന്നു പേര് തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലായി മാറിയത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് സൂര്യ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ആരാധകരുടെ സ്‌നേഹമാണ് ശക്തി

ആരാധകരുടെ പിന്തുണയെക്കുറിച്ച് സൂര്യ എപ്പോഴും വാചാലനാവാറുണ്ട്. ഫാന്‍സ് പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരത്തിന്‍രെ സ്ഥാനം. സിനിമ സ്വീകരിക്കുന്നതിനിടയില്‍ ആരാധകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ചും അദ്ദേഹം ചിന്തിക്കാറുണ്ട്. കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടയിലും അദ്ദേഹം ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് വാചാലനായിരുന്നു. ആരാധകരുടെ സ്‌നേഹമാണ് തന്റെ ശക്തി.

അവരാണ് തന്നെ നയിക്കുന്നത്. സിനിമയിലും ജീവിതത്തിലുമെല്ലാം എന്നും അവരോട് കടപ്പെട്ടിരിക്കുന്നയാളാണ് താന്‍. തന്റെ സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടുള്ള സ്‌നേഹവും കടപ്പാടും അദ്ദേഹം അറിയിച്ചിരുന്നു. കാക്ക കാക്ക മുതല്‍ തന്നോടൊപ്പമുള്ളയാളാണ് ഹാരിസ് ജയരാജ്. ഇത്തവണ അദ്ദേഹത്തിന്റെ മകളും ഒപ്പമുണ്ട്. സൂര്യ ചിത്രത്തിലൂടെ താരപുത്രിയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്.

കുടുംബം പോലെയായിരുന്നു

തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് കെവി ആനന്ദിനുള്ളത്. കരിയര്‍ ബ്രേക്ക് ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അയാന്‍ തന്റെ ജീവിതത്തെ അടുത്ത ലെവലിലേക്ക് ഉയര്‍ത്തിയ ചിത്രമാണ്. രാക്ഷസനായും അസുരനായിം പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളയാണ് അദ്ദേഹം. വര്‍ക്ക് ഹോളിക്കായ സംവിധായകന്‍ കൂടിയാണ് അദ്ദേഹമെന്നും സൂര്യ പറഞ്ഞപ്പോള്‍ ശങ്കറും വൈരമുത്തുവുമൊക്കെ അത് ശരിവെക്കുകയായിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ പിന്തുണയെക്കുറിച്ചും സൂര്യ സംസാരിച്ചിരുന്നു. മിക്കപ്പോഴും അവര്‍ സെറ്റിലുണ്ടാവുമായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും കഴിഞ്ഞത്. സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷമായിരുന്നു ആര്യയും സയേഷയും പങ്കുവെച്ചത്.

സയേഷയ്‌ക്കൊപ്പമുള്ള റൊമാന്റിക് രംഗങ്ങള്‍

ഒപ്പം അഭിനയിക്കുന്ന നായികയുമായി മികച്ച കെമിസ്ട്രി വേണമെന്ന കാര്യത്തില്‍ നിബന്ധയുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്‍രെ കൂടെ അഭിനയിച്ച നായികമാരും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇത്തവണ ആരാണ് നായികയായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. കാര്‍ത്തി ചിത്രമായ കടൈക്കുട്ടി സിങ്കത്തില്‍ അഭിനയിച്ചതിന് പിന്നാലെയായാണ് സയേഷ സൂര്യയ്‌ക്കൊപ്പം എത്തുന്നത്. വനമഗനിലൂടെയായിരുന്നു ഈ താരം അരങ്ങേറിയത്.

ആര്യ മുന്നില്‍ നില്‍ക്കുമ്പോള്‍ സയേഷയ്‌ക്കൊപ്പമുള്ള പ്രണയ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നായിരുന്നു സൂര്യയുടെ കമന്റ്. കാപ്പാന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ആര്യ-സയേഷ വിവാഹം തീരുമാനിച്ചത്. സൂര്യയുടെ തമാശ കേട്ടപ്പോള്‍ ഇരുവരും ചിരിക്കുകയായിരുന്നു. ഓഡിയോ ലോഞ്ചില്‍ ഇരുവരും പങ്കെടുത്തിരുന്നു.

സൂര്യയും മോഹന്‍ലാലും

ഇതാദ്യമായാണ് മോഹന്‍ലാലും സൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. കെവി ആനന്ദിനെ തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് പ്രവത്തിച്ചിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.

സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ താന്‍ ത്രില്ലടിച്ചിരുന്നുവെന്നും സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണ് താനെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യ എത്തുന്നത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X