സൂര്യയെ വീണ്ടും ഗിറ്റാര്‍ എടുപ്പിക്കാന്‍ ഗൗതം മേനോന്‍? ത്രില്ലടിച്ച് ആരാധകരും! വീഡിയോ വൈറല്‍!
തെന്നിന്ത്യന്‍ സിനിമാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയും ഗൗതം മേനോനും ഒരുമിച്ചെത്തിയ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എക്കാലത്തേയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡബിള്‍ റോളിലായിരുന്നു സൂര്യ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സമീറ റെഡ്ഡിയും ദിവ്യ സ്പന്ദനയുമായിരുന്നു നായികമാരായി എത്തിയത്. 2008 ലായിരുന്നു വാരണം ആയിരം തിയേറ്ററുകളിലേക്ക് എത്തിയത്. കാക്കയ്ക്ക് ശേഷമായി സൂര്യയും ഗൗതം മേനോനും ഒരുമിച്ചത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു.
സിനിമയിലെത്തി 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. താരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിനായി സ്‌നേഹവിരുന്ന് ഒരുക്കുന്നുണ്ട്. ഫെബ്രുവരി 2നാണ് ഈ പരിപാടി നടക്കുന്നത്. പരിപാടിക്ക് മുന്നോടിയായി പ്രിയപ്പെട്ട സംവിധായകന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. തൃഷ, കാര്‍ത്തിക്ക്, വെട്രിമാരന്‍, വിഘ്‌നേഷ് ശിവന്‍, ഹാരിസ് ജയരാജ് തുടങ്ങി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയായാണ് ആശംസയുമായി സൂര്യയും എത്തിയത്. താരത്തിന്റെ ആശംസ വീഡിയോ സംവിധായകനും ഷെയര്‍ ചെയ്തിരുന്നു. കാക്കയും വാരണം ആയിരവും താനൊരുപാട് ആസ്വദിച്ച് ചെയ്ത ചിത്രങ്ങളാണ്. ഈ സിനിമകളിലെ ഗാനങ്ങളും മികച്ചതായിരുന്നു.

പല സ്ഥലങ്ങളിലും പോയപ്പോള്‍ താന്‍ ഈ ഗാനം കേട്ടിരുന്നുവെന്നും സൂര്യ പറയുന്നു. വാരണം ആയിരത്തിലെ ഗാനം മുന്‍പ് ജ്യോതികയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ആലപിച്ചിരുന്നുവെന്നും താരം പറയുന്നു. നെഞ്ചുക്കുള്‍ പെയ്തിടും, അഞ്ചലേ തുടങ്ങിയ ഗാനങ്ങള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ തയ്യാറാണെന്നായിരുന്നു സൂര്യ പറഞ്ഞത്. വൈകാതെ തന്നെ താന്‍ സൂര്യയെക്കൊണ്ട് ഗിറ്റാര്‍ എടുപ്പിക്കുമെന്ന് പറഞ്ഞായിരുന്നു സംവിധായകന്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വരാന്‍ പോകുന്നത് വാരണം ആയിരത്തിന്റെ രണ്ടാം ഭാഗമായിരിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ച തുടങ്ങിയത്. രണ്ടാം ഭാഗമല്ലെങ്കിലും അടുത്ത ചിത്രവുമായി ഇവര്‍ ഒരുമിച്ചാല്‍ മതിയെന്നും ആരാധകര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications