അജിത്തിനും രജനികാന്തിനും പിന്നാലെ സൂര്യയും! എന്‍ജികെയുടെ സെന്‍സര്‍ പൂര്‍ത്തിയായി

താനെ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന് ശേഷം നടന്‍ സൂര്യയുടെ എന്‍ജികെ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ സെന്‍സര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എന്‍ജികെ. സൂര്യയും സെല്‍വരാഘവനും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്.

നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ എന്ന പേര് വന്നിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം മേയ് 21 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദീപാവലിയ്ക്ക് മുന്നോടിയായി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഏറെ വൈകിയാണ് സിനിമ എത്തുന്നത്. സൂര്യയ്ക്കൊപ്പം സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍.

surya-s-ngk-

യുവന്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഈ വര്‍ഷത്തെ ന്യൂയറിന് എന്‍ജികെ റിലീസിനെത്തുമെന്ന് കരുതിയെങ്കിലും ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. ചിത്രീകരണത്തിനിടെ സംവിധായകന്‍ സെല്‍വരാഘവന് ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വന്നതും ചികിത്സ തേടേണ്ടിയും വന്നതും ഷൂട്ടിംഗ് വൈകിപ്പിച്ചിരുന്നു.

കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന കാപ്പാന്‍ ആണ് സൂര്യയുടെ മറ്റൊരു ചിത്രം. മോഹന്‍ലാല്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിന് തിയറ്ററുകളിലേക്ക് എത്തും. ഇക്കൊല്ലം ഹിറ്റ് സിനിമകള്‍ കൊണ്ട് ബോക്‌സോഫീസിനെ വിസ്മയിപ്പിക്കാനുള്ള വരവാണ് സൂര്യ എന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X