Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദളപതിയുടെ സര്‍ക്കാരിനു പിന്നാലെ നടിപ്പിന് നായകന്റെ എന്‍ജികെ വരുന്നു! അവസാന ഷെഡ്യൂള്‍ ആരംഭിച്ചു
തമിഴ് സൂപ്പര്‍താരം സൂര്യയുടെ ചിത്രങ്ങള്‍ക്ക് എന്നും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും സൂര്യ ചിത്രങ്ങള്‍ക്കായി ആവേശത്തോടെ കാത്തിരിക്കാറുണ്ട്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടമായിരുന്നു സൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ. ചിത്രം വന്‍വിജയമായതോടെ സൂര്യയ്ക്ക് തമിഴില്‍ വീണ്ടും തിരക്കേറിയിരിക്കുകയാണ്.
രോഹിത് ഷെട്ടിയുടെ സിംബയില്‍ മാസ് അവതാരമായി രണ്‍വീര്‍! ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയും ശെല്വരാഘവന് ചിത്രവുമാണ് നടിപ്പിന് നായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ഇതില്‍ എന്‍ജികെയുടെ ചിത്രീകരണമായിരുന്നു ആദ്യം ആരംഭിച്ചിരുന്നത്. ഇടയ്ക്ക് സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയും ചെയ്തിരുന്നു. സൂര്യയുടെ തിരക്കുകള്‍ കാരണമായിരുന്നു ഇത്. ഇപ്പോള്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

എന്‍ജികെ
താനാ സേര്‍ന്തക്കൂട്ടം എന്ന മെഗാഹിറ്റിന് ശേഷം സൂര്യയുടെതായി എത്തുന്ന ചിത്രം കൂടിയാണ് എന്‍ജികെ. ആയിരത്തില്‍ ഒരുവന്, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശെല്‍വരാഘവനാണ് ചിത്രമൊരുക്കുന്നത്. സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്‍ജികെ. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിപ്ലവ നായകന് ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കില്‍ സൂര്യയെ കാണിച്ചിരുന്നത്.

നായികമാര്‍
സായി പല്ലവി,രാകുല്‍ പ്രീത് തുടങ്ങിയവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര് പ്രകാശ് ബാബു.എസ് ആര് പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ സൂര്യയ്ക്ക് വേണ്ടി ധനുഷ് ഒരു ഗാനം ആലപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ മയക്കം എന്ന, ആയിരത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ധനുഷ് പാടിയിരുന്നു.

അവസാന ഷെഡ്യൂള്‍
ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കി തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നേരത്തെ ദീപാവലി റിലീസായി പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ചിത്രീകരണം വൈകിയതിനാല്‍ മുടങ്ങുകയായിരുന്നു.

പൊളിറ്റിക്കല്‍ ത്രില്ലര്‍
ഇത്തവണ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് സൂര്യ എത്തുന്നത്. എന്ജികെയില് എംഎല്‍എ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നാണ് അറിയുന്നത്. താരത്തിന്റെ കരിയറില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു. പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രസന്ന ജികെ എഡിറ്റിങ്ങ് ചെയ്യുന്നു.

കെവി ആനന്ദ് ചിത്രം
ശെല്വരാഘവന് ചിത്രത്തിനു പുറമെ സൂര്യയുടെ കെവി ആനന്ദ് ചിത്രവും പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലും പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. ലണ്ടനും ചെന്നെെയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.
ലാലേട്ടന്റെ ഒടിയന് മിന്നിക്കും! ക്ലൈമാക്സ് മരണമാസ്സ് എന്ന് സാം സിഎസ്! ആരാധകരെ ത്രസിപ്പിക്കും!!
ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍ ജോസഫ്! ഗോദയ്ക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും!