സൂര്യയുടെ മാസ് ചെഗുവേരയായിട്ട്? എന്‍ജികെ വൈകാന്‍ കാരണമിതാണെന്ന് നിര്‍മാതാവ്! പ്രതീക്ഷയ്ക്ക് വകയുണ്ട്
ദീപാവലി റിലീസിന് നിശ്ചയിച്ചിരുന്ന സൂര്യയുടെ സിനിമയായിരുന്നു എന്‍ജികെ. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരുന്നെങ്കിലും ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല. വിചാരിച്ചത് പോലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കൊണ്ട് ദീപാവലിയ്ക്ക് സിനിമയുടെ റിലീസ് ഉണ്ടാവില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
സംവിധായകന്‍ സെല്‍വരാഘവന് ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതും നടന്‍ സൂര്യ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളില്‍ ആയതിനാല്‍ ഡേറ്റും പ്രശ്‌നമായിരുന്നു. ഇതോടെ എന്‍കെജിയുടെ നിര്‍മാണം വൈകുകയായിരുന്നു. ഇപ്പോള്‍ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കാത്തതിനെ കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായി എന്‍ജികെയുടെ നിര്‍മാതാവ് എസ് ആര്‍ പ്രഭു എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.ട

സൂര്യ 37 ന്റെ ലുക്കില്‍ നിന്നും താരം മാറി വരും. നവംബറില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മികച്ചൊരു സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണെന്നും നിര്‍മാതാവ് പറയുന്നു.
സൂര്യ അവതരിപ്പിക്കുന്ന നന്ദ ഗോപാലന്‍ കുമാരന്‍ എന്ന കഥാപാത്രത്തിന്റെ ചുരുക്കെഴുത്താണ് എന്‍ജികെ. മുന്‍പ് ചെഗുവേരയുടെ ലുക്കിലുള്ള പോസ്റ്റര്‍ പുറത്ത് വന്നതോടെ സിനിമയെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications