റിലീസിങ്ങിനൊരുങ്ങി സൂര്യ ചിത്രം എന്‍ജികെ! കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
താനാ സേര്‍ന്തക്കൂട്ടം എന്ന മെഗാഹിറ്റിന് ശേഷം സൂര്യയുടെതായി റീലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എന്‍ജികെ. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ ശെല്‍വരാഘവനാണ് ചിത്രമൊരുക്കുന്നത്. ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശെല്‍വരാഘവന്‍.
സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്‍ജികെ. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കില്‍ സൂര്യയെ കാണിച്ചിരുന്നത്.

സായി പല്ലവി,രാകുല്‍ പ്രീത് തുടങ്ങിയവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു.എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. എന്‍ജികെയുടെതായി ഇറങ്ങുന്ന രണ്ടാമത്തെ പോസ്റ്ററാണ് ഇത്. ഒരു ആഘോഷ ചിത്രമായിരിക്കും എന്‍ജികെ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications











