നന്ദഗോപാലന്‍ കുമരനായി നടിപ്പിന്‍ നായകന്‍! എന്‍ജികെയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. താനാ സേര്‍ന്തകൂട്ടത്തിന് ശേഷമെത്തുന്ന സൂര്യ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.
വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച എന്‍ജികെയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടീസറില്‍ സൂര്യയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. നടന്റെ ശക്തമായ തിരിച്ചുവരവ് ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷകള്‍.

സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ഇത്തവണ സൂര്യയുടെ നായികമാരായി എത്തുന്നത്. സിനിമയില്‍ നന്ദഗോപാലന്‍ കുമരന്‍ എന്ന എംഎല്‍എ ആയിട്ടാണ് നടിപ്പിന്‍ നായകന്‍ എത്തുന്നത്. എന്‍ജികെയുടെ സംഗീതവും പശ്ചാത്തല സംഗീതവും യുവന്‍ ശങ്കര്‍ രാജയാണ് ഒരുക്കുന്നത്.
ജഗപതി ബാബുവാണ് ചിത്രത്തില്‍ സൂര്യയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രസന്ന ജികെ എഡിറ്റിങ് ചെയ്യുന്നു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മെയ് മാസം സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











