സൂര്യ ചിത്രം എന്‍ജികെയുടെ വരവ് മിന്നിക്കും! ട്രെയിലര്‍ എപ്രില്‍ 29ന്! ആകാംക്ഷയോടെ ആരാധകര്‍
Recommended Video
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. താനാ സേര്‍ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷമെത്തുന്ന സിനിമ മെയ് 31നാണ് റിലീസ് ചെയ്യുന്നത്. ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. അതേസമയം സിനിമയുടെ ട്രെയിലര്‍ റിലീസ് ഡേറ്റ് പുറത്തുവന്നിരുന്നു.
എപ്രില്‍ 29നാണ് എന്‍ജികെയുടെ ട്രെയിലറും ഓഡിയോയും പുറത്തിറങ്ങുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് എന്‍ജികെയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ടീസറില്‍ സൂര്യയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.
ചിത്രത്തില്‍ നന്ദ ഗോപാലന്‍ കുമാരന്‍ എന്നാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പേര്. തെലുങ്ക് നടന്‍ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭു ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications