തലയും തലൈവരും മിന്നിക്കുമ്പോള്‍ സൂര്യയുടെ മാസ് പിന്നാലെയുണ്ട്! എന്‍ജികെ റിലീസിന് ഒരുങ്ങുകയാണ്...

2019 ലെ ആദ്യമാസം പകുതിയായെങ്കിലും മലയാളത്തില്‍ വമ്പന്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ സ്ഥിതി മറിച്ചാണ്. പൊങ്കലിന് മുന്നോടിയായി രജനികാന്ത് നായകനായി അഭിനയിച്ച പേട്ടയും അജിത്ത് നായകനായെത്തുന്ന വിശ്വാസം എന്നീ സിനിമകളായിരുന്നു റിലീസ് ചെയ്തത്. രണ്ട് സിനിമകളും ബോക്‌സോഫീസില്‍ ഒപ്പത്തിനൊപ്പം മത്സരിച്ച് കൊണ്ടിരിക്കുകയാണ്.

സൂര്യ ആരാധകര്‍ക്കും ആഘോഷിക്കാനുള്ള വക ഉടനെത്തും. സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എന്‍ജികെ. സൂര്യയും സെല്‍വരാഘവനും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്. നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ എന്ന പേര് വന്നിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ngk

കഴിഞ്ഞ ദീപാവലിയ്ക്ക് മുന്നോടിയായി സിനിമ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഷൂട്ടിംഗ് ബാക്കിയുള്ളതിനാല്‍ നീണ്ട് പോവുകയായിരുന്നു. എന്‍ജികെ ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പം സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍.

യുവന്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഈ വര്‍ഷത്തെ ന്യൂയറിന് എന്‍ജികെ റിലീസിനെത്തുമെന്ന് കരുതിയെങ്കിലും ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. സംവിധായകന്‍ സെല്‍വരാഘവന് ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതും ചികിത്സ തേടേണ്ടിയും വന്നിരുന്നു. ഇതിനിടെ കെവി ആനന്ദിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സൂര്യ പോവുകയും ചെയ്തിരുന്നു. ഇതെല്ലാം എന്‍ജികെ യുടെ വരവ് പതുക്കെയാക്കി. ഇതോടെ ആരാധകരും നിരാശരായിരുന്നു. മാര്‍ച്ചില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X