ജ്യോതികയ്ക്കായി സൂര്യയുടെ സമ്മാനം അതായിരുന്നു! ഓഡിയോ ലോഞ്ചില്‍ തിളങ്ങി താരദമ്പതികള്‍!
തമിഴകത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും ആരാധകര്‍ കാത്തിരുന്ന തരത്തില്‍ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. സൂര്യയായിരുന്നു തിരിച്ചുവരവിനായി പ്രേരിപ്പിച്ചത്. സിനിമാകുടുംബത്തിലേക്കായിരുന്നു ജ്യോതിക കാലെടുത്ത് വെച്ചത്. കുടുംബ കാര്യങ്ങള്‍ക്കായിരുന്നു വിവാഹ ശേഷം പ്രഥമ പരിഗണന നല്‍കിയത്. ദിയയും ദേവും വലുതായതിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയായിരുന്നു താരം. സൂര്യയുടെ ശക്തമായ പിന്തുണയും ഈ തിരിച്ചുവരവിന് പിന്നിലുണ്ടായിരുന്നു. തന്റെ അഭാവം അറിയിക്കാതെയാണ് അദ്ദേഹം മക്കളുടെ കാര്യങ്ങള്‍ നോക്കാറുള്ളതെന്ന് ജ്യോതിക പറഞ്ഞിരുന്നു.
കല്യാണ്‍ സംവിധാനം ചെയ്ത ജാക്‌പോട്ടുമായാണ് ഇനി ജ്യോതിക എത്തുന്നത്. സൂര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ ട്രെയിലറെത്തെിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. രേവതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. സൂര്യ, രേവതി, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. സൂര്യയുടെ പിന്തുണയെക്കുറിച്ചായിരുന്നു ജ്യോതിക വാചാലയായത്. ജോയെക്കുറിച്ച് സൂര്യയും സംസാരിച്ചിരുന്നു.

സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്‍സാണ് ജാക്‌പോട്ട് നിര്‍മ്മിക്കുന്നത്. തുടക്കം മുതലേ തന്നെ സൂര്യയും സംഘവും സിനിമയുടെ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. കുടുംബസമേതമായാണ് ജ്യോതിക പരിപാടിക്കെത്തിയത്. ഇരുവരും വേദിയില്‍ ഒരുമിച്ച് നില്‍ക്കുന്നതും സംസാരിക്കുന്നതുമായിരുന്നു പ്രധാന ഹൈലൈറ്റ്‌സ്. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഗലിയാര്‍ മട്ടുമിനായി ജ്യോതികയെ ബൈക്കോടിക്കുന്നത് പഠിപ്പിച്ചു. ഈ സിനിമയ്ക്കായി നടത്തിയ തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നുവെന്നായിരുന്നു അവതാരകര്‍ ചോദിച്ചത്. ഈ ചോദ്യം കേട്ടതോടെ ഇരുവരും ചിരിക്കുകയായിരുന്നു.

എന്നുടെ ജ്യോ, എന്നുടെ ജാക്‌പോട്ട് എന്ന പറഞ്ഞാണ് സൂര്യ സംസാരിച്ച് തുടങ്ങിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ജ്യോ നടത്തിയ ശ്രമങ്ങളും അത്തരത്തിലുള്ള കാര്യങ്ങള്‍ക്കെല്ലാം എന്നും താന്‍ ഒപ്പമുണ്ടാവാറുണ്ടെന്നുമായിരുന്നു സൂര്യ പറഞ്ഞത്. ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും പെര്‍ഫെക്റ്റാണ് ജ്യോയെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് ജ്യോയെ തേടിയെത്തിയതെന്നും സൂര്യ പറയുന്നു. സിനിമയുടെ കഥ കേട്ട് ഇഷ്ടമായെന്ന് പറഞ്ഞതും അത് തീരുമാനിച്ചതും ജ്യോയാണ്. പ്രേക്ഷകരുടെ ഇഷ്ടത്തെക്കുറിച്ചും മറ്റുമൊക്കെ അവര്‍ക്ക് അറിയാം.

ഓഡിയോ ലോഞ്ചില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു ഇരുവരും. തനിക്കും ഏറെ സ്‌പെഷലാണ് ഈ സിനിമയെന്ന് സൂര്യ പറഞ്ഞിരുന്നു. എന്തൊക്കെ ആഗ്രഹങ്ങളുണ്ടോ അതെല്ലാം നിറവേറ്റാനായി എന്നും താന്‍ ഒപ്പമുണ്ടാവുമെന്നും സൂര്യ പറഞ്ഞിരുന്നു. സിനിമയും കുടുംബവും ഒരുപോലെ കൊണ്ടുപോവുന്നതിനിടയില്‍ ജ്യോ നടത്തുന്ന പരിശ്രമങ്ങളെല്ലാം താന്‍ കാണുന്നുണ്ടെന്നും സൂര്യ പറയുന്നു. മക്കളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ നോക്കുന്നതിനിടയില്‍ സിനിമയിലെ ഡയലോഗ് പഠിക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്നും സൂര്യ പറയുന്നു. ആ ശീലം താനും അനുകരിക്കുമെന്നും സൂര്യ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു.

ഇതാദ്യമായാണ് ആക്ഷന്‍ പ്രാധാന്യമുള്ള സിനിമയുമായി ജ്യോതിക എത്തുന്നത്. സൂര്യയുടെ ആക്ഷന്‍ തനിക്കേറെ ഇഷ്ടമാണെന്നും സിങ്കം 2 വാണ് ഇഷ്ട സിനിമയെന്നും നേരത്തെ താരം പറഞ്ഞിരുന്നു. ഈ സിനിമയില്‍ ആക്ഷന്‍ ചെയ്യുന്നതിനായി കുറച്ച് ബുദ്ധിമുട്ടിയെന്നും എന്നാല്‍ അത്തരം രംഗങ്ങള്‍ സുരക്ഷയോടെ ചെയ്യുന്നതിന് സഹായിക്കുന്ന കിറ്റായിരുന്നു സൂര്യ നല്‍കിയതെന്ന് ജ്യോതിക പറഞ്ഞിരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. ഭാനുപ്രിയ, ഉര്‍വശി, ശരണ്യ ഇപ്പോഴിതാ രേവതിക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications