18 വര്‍ഷമാണ് അദ്ദേഹത്തിനൊപ്പമുള്ള സിനിമയ്ക്കായി കാത്തിരുന്നത്! എന്‍ജികെ സ്പെഷലാണെന്ന് സൂര്യ!

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് എന്‍ജികെയ്ക്കായി. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. താനെ സേര്‍ന്ത കൂട്ടത്തിന് ശേഷമുള്ള നടിപ്പിന്‍ നായകന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശെല്‍വരാഘവന്‍ ഒരു സിനിമയുമായെത്തുന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ കണിശക്കാരനാണ് അദ്ദഹമെന്ന് താരങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. മെയ് 31നാണ് എന്‍ജികെ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ വൈറലായി മാറിയിരുന്നു. സിനിമയുടെ പ്രീലോഞ്ച് ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം, സൂര്യയും രാകുല്‍ പ്രീത് സിംഗും സായ് പല്ലവിയുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ മികച്ച ലാഭമാണ് സിനിമ സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കിയ ചിത്രത്തില്‍ നന്ദ ഗോപാലന്‍ കുമാരാനായാണ് സൂര്യ എത്തുന്നത്. ഭാര്യയായ മൈഥിലിയായി സായ് പല്ലവിയാണ് എത്തുന്നത്. വാനതി എന്ന കഥാപാത്രത്തെയാണ് രാകുല്‍ പ്രീത് സിംഗ് അവതരിപ്പിക്കുന്നത്. കാര്‍ത്തിക്ക് പിന്നാലെ സൂര്യയ്‌ക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാകുല്‍ പ്രീത് പറഞ്ഞിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് തങ്ങള്‍ക്ക് സംവിധായകന്‍ നല്‍കിയതെന്നും നായികമാര്‍ വ്യക്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന പ്രീലോഞ്ച് ചടങ്ങിനിടയില്‍ സൂര്യയും സിനിമയെക്കുറിച്ച് വാചാലനായിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പ്

നീണ്ട നാളത്തെ കാത്തിരിപ്പ്

നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് തനിക്ക് ശെല്‍വരാഘവനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതെന്നാണ് സൂര്യ പറയുന്നത്. താന്‍ വളരെ മുന്‍പേ തന്നെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. വ്യത്യസ്തമായൊരു അനുഭവമാണ് എന്‍ജികെ സമ്മാനിക്കുകയെന്ന കാര്യത്തില്‍ തനിക്കുറപ്പുണ്ടെന്നും താരം പറയുന്നു. 18 വര്‍ഷമാണ് താന്‍ രാഘവ ഗുരുവിനായി കാത്തിരുന്നത്. സിനിമയിലെത്തിയ കാലം മുതലേ തന്നെ അദ്ദേഹത്തിനൊപ്പമുള്ള ചിത്രമെന്നായിരിക്കും എന്ന് ചിന്തിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഹൈദരാബാദില്‍ നടന്ന എന്‍ജികെ പ്രീ ലോഞ്ചിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാകുലിനും സായിക്കുമൊപ്പമുള്ള അനുഭവം

രാകുലിനും സായിക്കുമൊപ്പമുള്ള അനുഭവം

ഇതാദ്യമായാണ് രാകുല്‍ പ്രീത് സിംഗും സായ് പല്ലവിക്കുമൊപ്പം സൂര്യ അഭിനയിക്കുന്നത്. താരപുത്രനാണെന്നോ നായകനാണെന്നോ ഭാവവ്യത്യാസമില്ലാതെയാണ് അദ്ദേഹം എല്ലാവരുമായി ഇടപഴകുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. രാകുലിനും സായിക്കുമൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ രസകരമായിരുന്നുവെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.

കുടുംബത്തോടൊപ്പം കാണാം

കുടുംബത്തോടൊപ്പം കാണാം

കുടുംബത്തോടൊപ്പം കാണാനാവുന്ന സിനിമയാണിതെന്നുമുള്ള ഉറപ്പും സൂര്യ നല്‍കിയിട്ടുണ്ട്. താഴ്ന്നതട്ട് മുതലുള്ള രാഷ്ടരീയത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷമെടുത്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. സംവിധായകന്റെ അനാരോഗ്യവും സൂര്യയുടെ തിരക്കുമൊക്കെയായിരുന്നു സിനിമയ്ക്ക് തടസ്സമായത്. ദീപാവലി റിലീസായി സിനിമയെത്തുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് സിനിമ നീണ്ടുപോവുകയായിരുന്നു. എല്ലാവിധ കാത്തിരിപ്പിനും വിരാമമിട്ട് മെയ് 31ന് സിനിമ എത്തുകയാണ്.

ആരാധകരോടുള്ള അഭ്യര്‍ത്ഥന

ആരാധകരോടുള്ള അഭ്യര്‍ത്ഥന

സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനായി മാത്രം സമയം ചെലവഴിക്കുന്നവരുണ്ട്. നിങ്ങള്‍ നഷ്ടപ്പെടുത്തുന്ന സമയത്തെക്കുറിച്ച് ഇപ്പോള്‍ ബോധ്യം വന്നെന്ന് വരില്ല, മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന ് മുന്‍പ് ആത്മവിമര്‍ശനം അവാമെന്നും സൂര്യ പറഞ്ഞിരുന്നു. നമുക്ക് വേണ്ടതെല്ലാം നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോഴിള്ളതെന്നും മാറ്റത്തിന് കാരണക്കാരാവാന്‍ നമുക്കും കഴിയുമെന്നുമായിരുന്നു ആരാധകരോട് താരത്തിന്റെ അഭ്യര്‍ത്ഥന.

 ജഗന് അഭിനന്ദനം

ജഗന് അഭിനന്ദനം

ആന്ധ്രപ്രദേശില്‍ നിന്നും ചരിത്ര വിജയം സ്വന്തമാക്കിയ ജഗന്‍ മോഹനെ അഭിനന്ദിക്കാനും സൂര്യ മറന്നില്ല. അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് തന്റെ പ്രതീക്ഷകളെന്നും താരം പറയുന്നു. യുവതലമുറയിലെ നിരവധി പേര്‍ രാഷ്ട്രീയത്തിലുണ്ടെന്നും അവരില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും താരം പറയുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X