twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജ്യോതിക പറഞ്ഞത് ശരിയാണ്! പ്രിയതമയെ ചേര്‍ത്തുപിടിച്ച് സൂര്യ! ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് താരം!

    |

    തമിഴകത്തെ മാതൃകാദമ്പതികളായാണ് സൂര്യയേയും ജ്യോതികയേയും വിശേഷിപ്പിക്കാറുള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ജ്യോതിക നടത്തിയത്. ഭാര്യയുടെ തിരിച്ചുവരവിന് ശക്തമായ പിന്തുണയായിരുന്നു സൂര്യ നല്‍കിയത്. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ റ്റുഡി എന്റര്‍ടൈന്‍മെന്‍സാണ് മിക്ക സിനിമകളും നിര്‍മ്മിച്ചത്. പുതിയ സിനിമയായ പൊന്മകള്‍ വന്താല്‍ നിര്‍മ്മിക്കുന്നതും സൂര്യയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വന്‍വിവാദമാണ് അരങ്ങേറിയത്.

    അടുത്തിടെ ജ്യോതിക നടത്തിയ പ്രസംഗം കടുത്ത വിമര്‍ശനമായിരുന്നു ഏറ്റുവാങ്ങിയത്. അവാര്‍ഡ് വേദിയില്‍ വെച്ചുള്ള പ്രസംഗ വീഡിയോ വൈറലായി മാറിയിരുന്നു. ക്ഷേത്രങ്ങളിലേക്ക് സംഭാവന കൊടുക്കുന്നത് പോലെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും സംഭാവന നല്‍കണമെന്നായിരുന്നു ജ്യോതിക പറഞ്ഞത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെക്കുറിച്ച് താരം പറയാത്തതെന്താണെന്നായിരുന്നു ചിലരുടെ ചോദ്യം. കടുത്ത സൈബര്‍ ആക്രമണമായിരുന്നു പിന്നീട് നടന്നത്. ഈ വിഷയത്തില്‍ ജ്യോതികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സൂര്യ. ട്വിറ്ററിലൂടെയായിരുന്നു താരം അഭിപ്രായം പങ്കുവെച്ചത്.

    കുറ്റകൃത്യം പോലെ

    കുറ്റകൃത്യം പോലെ

    ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല' എന്നുപറഞ്ഞുകൊണ്ടാണ് കത്തില്‍ സൂര്യ വിഷയത്തിലേക്കു കടക്കുന്നത്. ‘കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്‍റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായിപ്പോലുമാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്.

    അറിയണമെന്നില്ല

    അറിയണമെന്നില്ല

    വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കള്‍ മുന്‍പേ അവതരിപ്പിച്ചിട്ടുള്ള ആശയമാണ് അത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമന്നില്ലെന്നും സൂര്യയുടെ കുറിപ്പില്‍ പറയുന്നു.

    കുടുംബത്തിന്‍റെ പിന്തുണ

    കുടുംബത്തിന്‍റെ പിന്തുണ

    എന്നാല്‍ ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരില്‍ എല്ലാ മതത്തിലുമുള്ളവര്‍ ഉണ്ടെന്നും സൂര്യ പറയുന്നു. ;ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്‍റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

     ഒപ്പം നിന്നവര്‍ക്ക് നന്ദി

    ഒപ്പം നിന്നവര്‍ക്ക് നന്ദി

    മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികക്കെതിരെ വിമർശനവും വിദ്വേഷവും ഉയർന്നപ്പോൾ ഈ കൊറോണ കാലത്തും ഞങ്ങൾക്കൊപ്പം നിന്നസുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവർക്കും നന്ദി. തങ്ങളുടെ സ്വഭാവഹത്യ നടത്താന്‍ അനേകം പേര്‍ ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്‍ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നു.

    തീരുമാനത്തിന് പിന്തുണ

    തീരുമാനത്തിന് പിന്തുണ

    ജ്യോതികയുടെ പുതിയ ചിത്രമായ പൊന്മകള്‍ വന്താല്‍ നിര്‍മ്മിച്ചത് സൂര്യയാണ്. തിയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് സൂര്യയുടെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണിക്കില്ലെന്ന ഭീഷണിയുമായി തിയേറ്ററുടമകളുടെ സംഘടന എത്തിയത്. താരത്തിന്‍റെ തീരുമാനത്തിന് പിന്തുണയുമായി ഒരുവിഭാഗം എത്തിയിരുന്നു.

    English summary
    Surya's strong support to Jyothika, see what he said
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X