സൂര്യയുടെ സൂരറൈ പോട്ര് ഓഡിയോ ലോഞ്ച് ആകാശത്ത് വെച്ച് വിമാനത്തില്‍! ആദ്യ ഗാനം നാളെ
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സുരരൈ പോട്രു. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സൂര്യ ചിത്രത്തിന് വ്യത്യസ്തമായൊരു പ്രൊമോഷന്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുരറൈ പോട്ര് ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടത്തുന്നത്.

സ്‌പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് സിനിമയുടെ പ്രൊമോഷന്‍ വിമാനത്തില്‍ വെച്ച് നടക്കും. സുരരൈ പോട്രിന്റെ പോസ്റ്റര്‍ ഫെബ്രുവരി 13 ന് വൈകീട്ട് ബോയിങ് 737-ല്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോണ്‍ സില്ലി യുടെ ഓഡിയോ ലോഞ്ച് സ്‌പൈസ് ജെറ്റ് 737-ല്‍ വെച്ചും നടക്കും.
മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. ജി.വി പ്രകാശ് കുമാറാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്കായി സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് കൂടാതെ കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷന്‍ എന്റര്‍ടെയിനറായ സൂരറൈ പോട്ര് മധ്യവേനല്‍ അവധി കാലത്ത് സ്പാര്‍ക്ക് പിക്‌ചേഴ്‌സ് കേരളത്തില്‍ റിലീസ് ചെയ്യും.


Click it and Unblock the Notifications