കാപ്പാന് പിന്നാലെ സൂര്യയുടെ സുരരൈ പോട്രു! ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത്
നടിപ്പിന്‍ നായകന്‍ സൂര്യയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. എന്‍ജികെ,കാപ്പാന്‍ തുടങ്ങി രണ്ട് സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നത്. എന്‍ജികെ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയപ്പോള്‍ കാപ്പാന്‍ ഹിറ്റായി മാറിയിരുന്നു. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒന്നിച്ച ചിത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കെവി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്‍ ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.

കാപ്പാന് പിന്നാലെ നടിപ്പിന്‍ നായകന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സുരരൈ പോട്ര് എന്ന സിനിമയില്‍ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥ് ആയിട്ടാണ് നടന്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നതെന്ന് അറിയുന്നു. ഇരുതി സുട്രൂ എന്ന മാധവന്‍ ചിത്രമൊരുക്കിയ സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും വ്യവസായിയുമായ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരരൈ പോട്രു. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജിആര്‍ ഗോപിനാഥ്. എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ജീവിതമാണ് സൂര്യയും സംഘവും വെളളിത്തിരയിലേക്ക് എത്തിക്കുന്നത്. സിനിമ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

അടുത്ത വര്‍ഷം ജനുവരി പത്തിന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. സുരരൈ പോട്രിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. മലയാളി താരം അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ നടി ഉര്‍വ്വശിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജിവി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സൂര്യ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിനിടെ സിനിമയുടെ ആദ്യ ടീസറിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് സൂര്യ ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കുന്ന രീതിയിലുളള മാസ് ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും അറിയുന്നു.


Click it and Unblock the Notifications











