അജിത്തിന്റെ പിറന്നാളിന് സൂര്യയുടെ സമ്മാനം
കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു തമിഴകത്തിന്റെ തല അജിത്തിന്റെയും ശാലിനിയുടെയും പതിനാലാം വിവാഹ വാര്‍ഷികം. അന്ന് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പു നടക്കുകയായിരുന്നെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇനിവരുന്നത് അജിത്തിന്റെ ജന്മദിനമാണ്.
മെയ് ദിനത്തിലാണ് അജിത്തിന്റെ ജന്മദിനം. തമിഴകത്തെ തലയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ സൂര്യ ഒരു പിറന്നാള്‍ സമ്മാനം ഒരുക്കിയിട്ടുണ്ട്. തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അഞ്ചാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കും.

സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിലെ ആദ്യ പോസ്റ്ററുകള്‍ തമിഴകത്ത് മാത്രമല്ല കേരളത്തിലും ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് തിരുപ്പതി ബ്രദേഴ്‌സും യു ടിവി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്.
തമിഴ് കൊല്ലപ്പിറവികാണ് ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. അജിത്തിന്റെ പിറന്നാളിന് ആദ്യ പോസ്റ്ററും റിലീസ് ചെയ്യുന്ന ചിത്രം ആഗ്രസ്ത് പതിനഞ്ചിനാകും തിയേറ്ററിലെത്തുക. സമാന്തയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്.


Click it and Unblock the Notifications











