പ്രകടനത്തിൽ ആദ്യം സംശയം! എഡിറ്റിങ് കണ്ട് ഞെട്ടി, ലാലേട്ടന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- സൂര്യ കൂട്ടക്കെട്ടിൽ എത്തുന്ന കാപ്പാൻ. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 20 ന് തിയേറ്റുളിൽ എത്തുന്നത്. വിജയുടെ ജില്ലയ്ക്ക് ശേഷം ലാലേട്ടൻ കോളിവുഡിൽ എത്തുന്ന ചിത്രമാണിത്. ഇപ്പോഴിത ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തെ കുറിച്ച് കെവി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

സുഹൃത്തിനെ പോലെയാണ് ലാലേട്ടൻ ഓരോരുത്തരുമായി ഇടപെഴകുന്നത്. സീനയൻ ജൂനിയർ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സഹതാരങ്ങളോട് പെരുമാറുന്നത്. ഇത് താൻ അടക്കമുള്ളവർക്കുള്ള ഏറ്റവും വലിയ പാഠമാണെന്ന് സൂര്യ പറഞ്ഞു. ലാൽ സാറിനോടൊപ്പം അഭിനയിക്കുമ്പോൾ താൻ ഒരു മായാ ലോകത്താണെന്ന് തോന്നിപ്പോയെന്നും താരം കൂട്ടിച്ചേർത്തു.
മോഹൻലാൽ സെറ്റിലെത്തിയപ്പോൾ തന്നെ പൂർണ്ണമായയും കഥാപാത്രമാകുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടായിരുന്നുവെന്നും കെ വി ആനന്ദ് വിശദീകരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ്ങ് കണ്ട് തന്റെ അസിസ്റ്റന്റ് ഞെട്ടിപ്പോയെന്ന് കെവി ആനന്ദ് പറഞ്ഞു. അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് കുറച്ചു കൂടി പെർഫോമൻസ് കിട്ടിയിരുന്നെങ്കിൽ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എഡിറ്റിങ്ങ് സമയത്ത് വിഷ്വൽസ് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ട് പോയി. അദ്ദേഹം എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കുന്നതെന്നായിരുന്നു അദ്ദേഹം അന്ന് തന്നോട് ചോദിച്ചതെന്ന് സംവിധായകൻ പറഞ്ഞു.


Click it and Unblock the Notifications











