എന്‍ജികെയ്ക്ക് പിന്നാലെ നടിപ്പിന്‍ നായകന്റെ പുതിയ സിനിമ! ചിത്രത്തെക്കുറിച്ച് സൂര്യ പറഞ്ഞത് കാണൂ
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് സുരരൈ പോട്രു. മാധവന്‍റെ ഇരുതി സുട്രു എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളി താരം അപര്‍ണ ബാലമുരളി നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.
ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്റെ ബയോപിക്ക് ചിത്രമായിരിക്കും സൂര്യയുടെ സുരരെെ പോട്രു എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും ഒരു ബയോപിക്ക് ചിത്രമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നും പ്രചോദനമായ ചില കാര്യങ്ങള്‍ മാത്രമാണ് തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സൂര്യ പറയുന്നു.

സംവിധായിക സുധ കൊങ്കാരയെ ആയുധ എഴുത്ത് സിനിമ ചെയ്യുന്ന സമയം തൊട്ട് അറിയാമെന്നും നടന്‍ പറഞ്ഞു. ഇരുതി സുട്രി സമയത്ത് സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും നടിപ്പിന്‍ നായകന്‍ പറഞ്ഞു.
സൂര്യയുടെ തന്നെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സുരരൈ പോട്രു നിര്‍മ്മിക്കുന്നത്. എപ്രില്‍ ഏഴിനായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. എന്‍ജികെ, കാപ്പാന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് സൂപ്പര്‍താര ചിത്രം എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











