»   » ജ്യോതികയുടെ ഹീറോയാവാന്‍ സൂര്യയ്ക്ക് ആഗ്രഹം, ജ്യോയ്ക്ക് ഇത് സമ്മതമല്ല, കാരണം അറിയാം !!

ജ്യോതികയുടെ ഹീറോയാവാന്‍ സൂര്യയ്ക്ക് ആഗ്രഹം, ജ്യോയ്ക്ക് ഇത് സമ്മതമല്ല, കാരണം അറിയാം !!

Posted By: Nihara
Subscribe to Filmibeat Malayalam

വെള്ളിത്തിരയില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സൂര്യയും ജ്യോതികയും വീണ്ടും ഒരുമിച്ചെത്താനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹ ശേഷം കുടുംബിനിയായി ഒതുങ്ങിയ ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സൂര്യയും കൂടെയുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂര്യയും ജ്യോതികയും തമിഴ് ബോക്‌സോഫീസുകളില്‍ തരംഗമായിരുന്നു. വീണ്ടും ജ്യോയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് സൂര്യ പറയുന്നത്. ജ്യോതികയുടെ ഹീറോയായി സ്‌ക്രീനിലും ഒരുമിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ജ്യോതികയ്ക്കാവട്ടെ ഇത്തരമൊരു ആഗ്രഹമൊന്നുമില്ല. പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന സൂര്യ ജ്യോതിക ഒത്തു ചേരല്‍ ഉടനുണ്ടാവാനായി നമുക്കും കാത്തിരിക്കാം.

സ്ക്രീനില്‍ ഒരുമിക്കുന്നതിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് സൂര്യയും ജ്യോതികയും. അഭ്രപാളിയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തുന്ന താരജോഡികളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ജ്യോതിക ഇപ്പോള്‍ സജീവമാവാന്‍ തയ്യാറെടുക്കുകയാണ്. കുടുംബവും സിനിമാ ജീവിതവും ഒരേ പോലെ കൊണ്ടുപോവാന്‍ ജ്യോയ്ക്ക് കഴിയുന്നുണ്ട്. എല്ലാത്തിനും പിന്തുണയുമായി സൂര്യ കൂടെയുള്ളപ്പോള്‍ ജ്യോതിക മാറി നില്‍ക്കേണ്ട കാര്യമില്ലല്ലോ.

തിരിച്ചു വരവ് ഗംഭീരമാക്കി ജ്യോതിക

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ തമിഴ് പതിപ്പായ 36 വയതിനിലൂടെയാണ് ജോ സിനിമയിലേക്ക് തിരിച്ചുവന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

തിരശ്ശീലയ്ക്കുമപ്പുറത്തും മികച്ച താരജോഡി

ഏഴു സിനിമകളിലാണ് ജ്യോ യും സൂര്യയും ഒരുമിച്ചത്. ഇരുവരും ഒരുമിച്ച ആദ്യ ചിത്രമായ പൂവെല്ലാം കേട്ടുപ്പാര്‍ അവസാനമായി ഒരുമിച്ചെത്തിയ സില്ലിന് ഒരു കാതലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരശ്ശീലയില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പ്രണയ ജോഡികളായ ഇവര്‍ക്ക് ഈ ചിത്രങ്ങളില്‍ റോളുകള്‍ അനായാസെന അഭിനയിപ്പിച്ചു ഫലിപ്പിക്കാനും കഴിഞ്ഞു.

സൂര്യയ്ക്ക് ആഗ്രഹമുണ്ട് ജോയോടൊപ്പം വീണ്ടും അഭിനയിക്കാന്‍

ജോ സൂര്യ കൂട്ടുകെട്ട് എന്നു സംഭവിക്കുമെന്ന് മിക്ക അഭിമുഖങ്ങളിലും സൂര്യയോട് ചോദിക്കാറുണ്ട്. അത്തരമൊരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത് ഇവര്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടിയാണ്. ഞങ്ങളും അത്തരമൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് സൂര്യ പറയുന്നത്. സിനിമയെക്കാള്‍ കൂടുതല്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ജ്യോതികയും ഇത്തരമൊരു കൂടിച്ചേരലിന് വേണ്ടി കാത്തിരിക്കുകയാണ്.

അതിഥി വേഷത്തിലല്ല, ഹീറോയാവണം

ജ്യോതികയുടെ പുതിയ ചിത്രമായ മഗലിയാര്‍ മട്ടും നിര്‍മ്മിക്കുന്നത് സൂര്യയാണ്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജോ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി ജോയെ ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതാണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്ന കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജ്യോതികയ്ക്ക് താല്‍പര്യമില്ല

വീണ്ടും ജ്യോയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് സൂര്യ പറയുന്നത്. ജ്യോതികയുടെ ഹീറോയായി സ്‌ക്രീനിലും ഒരുമിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ജ്യോതികയ്ക്കാവട്ടെ ഇത്തരമൊരു ആഗ്രഹമൊന്നുമില്ല. പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന സൂര്യ ജ്യോതിക ഒത്തു ചേരലിനായി നമുക്കും കാത്തിരിക്കാം.

English summary
Surya Says I want to be the Hero of Jyothika. He tells he ambitioned to act with her wife Jyothika, an year back they both have to act, but nothing happened – hence she’ll be saying I am not acting, I have decided to act in a movie, says Surya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam