ആര്യ 4 മണിക്കൂറുകൊണ്ടാണ് തീരുമാനിച്ചത്! സയേഷയ്‌ക്കൊപ്പമുള്ള അഭിനയത്തില്‍ തൃപ്തനാണെന്നും സൂര്യ!
സൂര്യയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച സിനിമയായ കാപ്പാന്‍ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് വേറിട്ട വരവേല്‍പ്പൊരുക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. റിലീസിന് മുന്നോടിയായി താരങ്ങളെല്ലാം പ്രസ് മീറ്റില്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളെക്കുറിച്ച് താരങ്ങളെല്ലാം തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷമായിരുന്നു സൂര്യയും ആര്യയും പങ്കുവെച്ചത്. ചിത്രത്തിലേക്ക് അവസാനനിമിഷമാണ് ആര്യ എത്തിയത്. അല്ലു സിരിഷാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതെന്നുള്ള വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്.
അല്ലു സിരിഷിന് ഡേറ്റില്ലാതെ വന്നപ്പോഴായിരുന്നു ചിത്രത്തിലേക്ക് ആര്യയെ ക്ഷണിച്ചത്. 4 മണിക്കൂറെടുത്തായിരുന്നു ആര്യ അഭിനയിക്കാമെന്ന് അറിയിച്ചതെന്ന് സൂര്യ പറയുന്നു. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ആര്യ. ആര്യയുടെ ഭാര്യയായ സയേഷയാണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചത്. ആര്യ മുന്നിലുള്ളപ്പോള്‍ സയേഷയ്‌ക്കൊപ്പം റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കാനായി ബുദ്ധിമുട്ടിയിരുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുന്ന ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യ എത്തുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കൃത്യമായ തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയിരുന്നതായി അദ്ദേഹം പറയുന്നു. എന്‍ജികെയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സൂര്യ ചിത്രം കൂടിയാണ് കാപ്പാന്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നം കൂടിയാണ് കാപ്പാനിലൂടെ പൂവണിയുന്നതെന്നും സൂര്യ പറയുന്നു.


Click it and Unblock the Notifications