എന്‍ജികെയ്ക്ക് പിന്നാലെ സൂര്യയുടെ കാക്ക കാക്കയ്ക്ക് രണ്ടാം ഭാഗം! ചിത്രമൊരുക്കാന്‍ ഗൗതം മേനോന്‍
Recommended Video

സൂര്യയെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ 2003ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കാക്ക കാക്ക. ജ്യോതിക നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. സൂര്യയുടെ കരിയറിലെ വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിട്ടാണ് കാക്ക കാക്ക അറിയപ്പെടുന്നത്.
അന്‍ബുസെന്‍വന്‍ എന്ന പോലീസ് ഓഫീസര്‍ വേഷത്തില്‍ സൂര്യ എത്തിയ ചിത്രത്തില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് ജ്യോതിക എത്തിയിരുന്നത്. സിനിമ പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനൊരു രണ്ടാം ഭാഗം വരുന്നതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

കാക്ക കാക്കയുടെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ഇതേക്കുറിച്ച് ഗൗതം മേനോന്‍ തന്നെയായിരുന്നു അടുത്തിടെ സൂചിപ്പിച്ചത്. നിലവിലുളള ചിത്രങ്ങള്‍ കഴിഞ്ഞാല്‍ കാക്ക കാക്കയുടെ രണ്ടാം ഭാഗം സംവിധായകന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തമിഴകത്തെ ഏക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിട്ടാണ് കാക്ക കാക്ക അറിയപ്പെടുന്നത്. സൂര്യയെ സൂപ്പര്‍സ്റ്റാറായി തമിഴില്‍ ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഗൗതം മേനോന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം കലൈപുലി എസ് താണുവായിരുന്നു നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











