അന്ന് ആ നടന് ഒരുകോടിയും എനിക്ക് 3 ലക്ഷവുമായിരുന്നു പ്രതിഫലം: സൂര്യയുടെ കിടിലന്‍ പ്രസംഗം വൈറല്‍

By Midhun Raj

Recommended Video

സൂര്യ മനസ്സ് തുറക്കുന്നു | filmibeat Malayalam

നടിപ്പിന്‍ നായകന്‍ സൂര്യയുടെ സിനിമകള്‍ക്ക് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സൂര്യയെ ഇഷ്ടപ്പെടുന്ന ഒരുപാട് സിനിമാ പ്രേമികളുണ്ട്. പ്രണയ ചിത്രങ്ങളിലൂടെയും ആക്ഷന്‍ ചിത്രങ്ങളിലൂടെയുമാണ് സൂര്യ എല്ലാവരുടെയും ഇഷ്ടം നേടിയിരുന്നത്. ഇപ്പോഴും തമിഴകത്തെ താരമൂല്യം കൂടുതലുളള നടന്‍മാരില്‍ ഒരാളുകൂടിയാണ് സൂര്യ.

താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എന്‍ജികെ,കാപ്പാന്‍ തുടങ്ങിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെ തമിഴ്‌നാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സൂര്യ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. സൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

സൂര്യയുടെ പ്രസംഗം

സൂര്യയുടെ പ്രസംഗം

എന്‍ജികെയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചടങ്ങിനെത്തിയ സൂര്യയെ ഹര്‍ഷാരവങ്ങളോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിരുന്നത്. സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ ഇവിടെ വരെ എത്തിയത് എങ്ങനെയെന്ന് മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചിരുന്നു. 1995ല്‍ ബികോം പൂര്‍ത്തിയാക്കുമ്പോള്‍ ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുളള സൂര്യയായി മാറുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നവെന്ന് നടന്‍ പറയുന്നു.

നടന്‍ പറഞ്ഞത്

നടന്‍ പറഞ്ഞത്

നടനാകണമെന്ന് വിചാരിച്ചല്ല സിനിമയില്‍ എത്തിയത്. ഒരാഴ്ചയ്ക്കുമുമ്പാണ് അഭിനയിക്കണമെന്ന തീരുമാനമെടുക്കുന്നത്. പിന്നീട് ഞാന്‍ എന്നില്‍ തന്നെ വിശ്വസിക്കുകയായിരുന്നു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നല്‍കി മുന്‍പോട്ട് പോയി. അങ്ങനെയാണ് ജീവിതം മാറിയത്. ജീവിതത്തില്‍ വിശ്വസിക്കൂ, എപ്പോഴും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ ജീവിതം തന്നുകൊണ്ടിരിക്കും. അത് പ്രവചിക്കാന്‍ കഴിയില്ല,എന്തും സംഭവിക്കാം.ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്‍പോട്ട് പോകണം.സൂര്യ പറയുന്നു.

ആ നടന് ഒരു കോടി

ആ നടന് ഒരു കോടി

ആദ്യമായി ഒരു നൂറ് രൂപ സമ്പാദിച്ചത് എങ്ങനെയാണെന്ന് ഓര്‍മ്മയില്ല. സിനിമയിലെ ആദ്യ കാലത്ത് കൂടെ അഭിനയിച്ച കോ ആക്ടറിന് നിര്‍മ്മാതാവ് ഒരു കോടി നല്‍കിയത് എന്റെ കണ്‍മുന്നില്‍വെച്ചാണ്. എനിക്ക് ലഭിച്ചത് മൂന്ന് ലക്ഷവും. അതും മുഴുവനായി ലഭിച്ചില്ല, അന്ന് നിര്‍മ്മാതാവ് അദ്ദേഹത്തിന്റെ കൈയ്യാല്‍ ഒരുകോടി രൂപ പ്രതിഫലം ഒരിക്കല്‍ എനിക്കും നല്‍കണമെന്ന് വെറുതെ പറഞ്ഞിരുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മ്മാതാവ് ഒരു കോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നല്‍കി.

ഒരു നടന്റെ മകനായതിനാല്‍

ഒരു നടന്റെ മകനായതിനാല്‍

ഒരു നടന്റെ മകനായതിനാല്‍ ഇങ്ങനെയൊക്ക സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസിന്റെ ഉളളിലാണ് ലക്ഷ്യ ബോധം വരേണ്ടത്. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും അത് സംഭവിച്ചിരിക്കും. സൂര്യ ചടങ്ങില്‍ പറഞ്ഞു, സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാനായി വേല്‍ടെക് രംഗരാജന് യൂണിവേഴ്‌സിറ്റിയില്‍ എത്തിയതായിരുന്നു സൂര്യ. വലിയൊരു കട്ടൗട്ട് ഒരുക്കിയാണ് തങ്ങളുടെ ഇഷ്ടതാരത്തെ വിദ്യാര്‍ത്ഥികള്‍ വരവേറ്റിരുന്നത്.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X