ജ്യോതികയോട് അങ്ങനെയാണ് പ്രായശ്ചിത്തം ചെയ്തത്! വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് സൂര്യ!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് സൂര്യയും ജ്യോതികയും.സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയവരാണ് ഇരുവരും. വിവാഹത്തോടെയായിരുന്നു ജ്യോതിക അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. നാളുകള്‍ക്ക് ശേഷമായാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. ജോ തിരിച്ച് വരുമ്പോള്‍ ഏറെ സന്തോഷിച്ചതും സൂര്യയായിരുന്നു. ഭാര്യയുടെ സിനിമ നിര്‍മ്മിച്ചത് സൂര്യയായിരുന്നു.

Recommended Video

Suriya About The Changes After His Marriage With Jyothika | Oneindai Malayalak

മാതൃക താരദമ്പതികളായാണ് സൂര്യയേയും ജ്യോതികയേയും വിശേഷിപ്പിക്കാറുള്ളത്. സൂര്യയെന്ന ഭര്‍ത്താവിനെക്കുറിച്ച് വാചാലയാവുമ്പോള്‍ ജ്യോതികയ്ക്ക് നൂറുനാവാണ്. മക്കശുടെ കാര്യങ്ങളും വീട്ടിലെ ജോലികളുമെല്ലാം പെര്‍ഫെക്റ്റായി ചെയ്യാറുണ്ട് സൂര്യ. സിനിമയുമായി ബന്ധപ്പെട്ട് ജ്യോതിക പുറത്തായിരുന്നപ്പോള്‍ ദിയയ്ക്കും ദേവിനുമൊപ്പം മുഴുവന്‍ സമയവും സൂര്യയുണ്ടായിരുന്നു. ജ്യോതികയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് സൂര്യ.

ജോയെ കണ്ടത്

ജോയെ കണ്ടത്

പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിനിടയിലാണ് സൂര്യ ആദ്യമായി ജ്യോതികയെ കണ്ടത്. 1999ലായിരുന്നു ആ കൂടിക്കാഴ്ച. ജ്യോതികയുടെ അഞ്ചാമത്തെ ചിത്രമായിരുന്നു അത്. അന്ന് ജ്യോ തന്നെ ശ്രദ്ധിച്ചിരുന്നതായി തോന്നിയിരുന്നില്ലെന്ന് സൂര്യ പറയുന്നു. ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ ഇരുവരും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലായിരുന്നു. അതിന് ശേഷം ജ്യോതിക വലിയ താരമായി മാറിയിരുന്നു.

 ശ്രദ്ധിക്കില്ലെന്ന് കരുതി

ശ്രദ്ധിക്കില്ലെന്ന് കരുതി

ജ്യോതിക വലിയ താരമായി മാറുകയായിരുന്നു പിന്നീട്. പണ്ടത്തെ നായകനെയൊന്നും ശ്ര്ദ്ധിക്കില്ലെന്നായിരുന്നു സൂര്യ കരുതിയത്. അന്നൊരിക്കല്‍ ജോ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോയിരുന്നു. ജോയെ കാണാതെ പോവുകയായിരുന്നു. മനപ്പൂര്‍വ്വമായാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അത് ശ്രദ്ധിച്ച ജോ അന്ന് അസിസ്റ്റന്റിനോട് പറഞ്ഞ് തന്നെ വിളിപ്പിച്ചിരുന്നതായും താരം ഓര്‍ത്തെടുക്കുന്നു.

സുഹൃത്തുക്കളായത്

സുഹൃത്തുക്കളായത്

കാക്ക കാക്ക എന്ന ചിത്രത്തിനിടയിലാണ് സൂര്യയും ജ്യോതികയും സുഹൃത്തുക്കളായി മാറിയത്. സൂര്യയുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ജ്യോതികയായിരുന്നു ഈ ചിത്രത്തിലേക്ക് സൂര്യയെ ക്ഷണിച്ചത്. ജോയെ ഗൗതം മേനോന്‍ ആദ്യം തന്നെ തിരഞ്ഞെടുത്തിരുന്നു. ഇഇതിന് ശേഷമായാണ് സൂര്യയെത്തിയത്. നന്ദ എന്ന ചി്ത്രം കണ്ടതിന് ശേഷമായാണ് ജ്യോതിക സൂര്യയെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്.

പ്രണയത്തിലായത്

പ്രണയത്തിലായത്

ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്തായിരുന്നില്ല സൂര്യയും ജ്യോതികയും പ്രണയത്തിലായത്. ഒരുമിച്ച് അഭിനയിക്കാതിരുന്ന സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. ആ സമയത്ത് സൂര്യ ജ്യോതികയ്ക്ക് മെസ്സേജ് അയയ്ക്കാറുണ്ടായിരുന്നു. ജോ തിരിച്ചും സന്ദേശം അയക്കും. അങ്ങനെ മെസ്സേജുകള്‍ അയക്കുന്ന പതിവുണ്ടായിരുന്നു. അതാണ് പിന്നീട് പ്രണയമായി മാറിയത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

ജ്യോതികയുടെ തിരിച്ചുവരവില്‍ ഏറെ സന്തോഷിക്കുന്നയാളാണ് സൂര്യ. ശരാശരി ഭര്‍ത്താവിനെപ്പോലെ വിവാഹ ശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികള്‍ക്കും ഇടയിലേക്ക് തള്ളിവിട്ടുവെന്ന തരത്തിലുള്ള ചിന്ത അലട്ടിയിരുന്നു. ആരാധകര്‍ പോലും ഇതേക്കുറിച്ച് പറഞ്ഞ് ദേഷ്യപ്പെട്ടിരുന്നു. അതിനുള്ള പ്രായശ്ചിത്തമാണ് ഇപ്പോഴത്തെ തിരിച്ചുവരവ്. വിവാഹ ശേഷം ജ്യോതിക എവിടെയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമാണ് 36 വയതിനിലെയെന്നും സൂര്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X