അഞ്ചാനില്‍ സൂര്യയ്ക്ക് ഇരട്ടമുഖം
ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാനിലെ ആദ്യ പോസ്റ്ററുകള്‍ പുറത്തുവിട്ടതുമുതല്‍ സൂര്യ ഫാന്‍സ് ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ്. എന്നാലിതാ സന്തോഷിക്കാന്‍ ഒരു വക കൂടെ. ചിത്രത്തില്‍ സൂര്യ എത്തുന്നത് ഡബ്ള്‍ റോലിലാണത്രെ.
അഞ്ചാനില്‍ രണ്ട് സൂര്യയും കിടിലന്‍ ഗെറ്റപ്പിലായിരിക്കും എത്തുക. രണ്ടും ഒന്നിനൊന്ന് തീര്‍ത്തും വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ അധോലകത്തെ ഗ്യാങ്‌സ്റ്ററായി എത്തുന്ന ഒരു സൂര്യയുടെ ഗെറ്റപ്പ് നേരത്തെ പുറത്തുവിട്ടതാണ്. രണ്ടാമത്തെ സൂര്യയുടെ ഗോറ്റപ്പ് രഹസ്യമാണ്.

ഇതാദ്യമായല്ല സൂര്യ ഇരട്ട വേഷത്തിലെത്തുന്നത്. നേരത്തെ പേരഴകന്‍, വേല്‍, വാരണമായിരം ഒടുവില്‍ മാട്രാന്‍ വരെയും സൂര്യയുടെ ഇരട്ടമുഖങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയതാണ്. ഏഴാം അറിവിലെ വ്യത്യസ്തമായ ഗെറ്റപ്പും പ്രേക്ഷക ശ്രദ്ധനേടി.
യുടിവി മോഷന്‍ പിക്‌ചേഴ്‌സും തിരുപ്പതി ബ്രദേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് സൂര്യയുടെ നായിക. വിദ്യുത് ജമാല്‍, മനോജ് വാജ്‌പേയ്, ദളിപ് താഹിര്‍, ബ്രഹ്മാനന്ദം, രാജ്പാല്‍ യാദവ്, വിവേക്, സൂരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവന്‍ ശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവയാണ്. ഹോളിവുഡില്‍ പോലും പരീക്ഷണ ഘട്ടത്തില്‍ കഴിയുന്ന റെഡ് ഡ്രാഗണ്‍ ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ചിത്രം കൂടെയാണ് അഞ്ചാന്‍. ആഗ്‌സത് 15ന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











