അസുരന് പിന്നാലെ സൂര്യയെ നായകനാക്കി വെട്രിമാരന്‍ ചിത്രം! ടൈറ്റില്‍ പുറത്ത്‌

By Midhun Raj

അസുരന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ വെട്രിമാരന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ധനുഷിനെ നായകനാക്കിയുളള ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസില്‍ നിന്നും നൂറ് കോടി കളക്ഷനും സ്വന്തമാക്കിയിരുന്നു. അസുരന് പിന്നാലെ നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കികൊണ്ടുളള ചിത്രം ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് സംവിധായകന്‍. അസുരന്‍ നിര്‍മ്മിച്ച വി ക്രിയേഷന്‍സ് തന്നെയാണ് സൂര്യ ചിത്രവും നിര്‍മ്മിക്കുന്നത്.

surya-vetrimaaran

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നിരിക്കുകയാണ്. വാടി വാസല്‍ എന്നാണ് സൂര്യ-വെട്രിമാരന്‍ ചിത്രത്തിന്റെ പേര് എന്നാണറിയുന്നത്. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുളള
നോവലിനെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നും അറിയുന്നു. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോവല്‍ സിനിമയാക്കാനുളള അവകാശം വെട്രിമാരന്‍ വാങ്ങിയിരുന്നു.

സൂര്യ ചിത്രത്തിന് പുറമെ ഹാസ്യ താരം സൂരിയെ നായകനാക്കിയുളള ചിത്രവും വെട്രിമാരന്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുക യാണ്. സൂരി ചിത്രത്തിന് ശേഷമാകും നടിപ്പിന്‍ നായകനൊപ്പമുളള സിനിമ സംവിധായകന്‍ ആരംഭിക്കുക. നിലവില്‍ സുധി കൊങ്കാര സംവിധാനം ചെയ്ത സുരരൈ പോട്രു എന്ന ചിത്രമാണ് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: surya vetrimaaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X