സൂര്യയുടെ മാസ് മെയ് 15ന് എത്തും
തമിഴകത്തിന്റെ യുവ സൂപ്പര്‍താരം സൂര്യ നായകനാവുന്ന പുതിയ ചിത്രം മാസ് മെയ് 15ന് തിയ്യെറ്ററുകളിലെത്തും. അഞ്ചാനു ശേഷം എത്തുന്ന ചിത്രമാണ് മാസ്. സിനിമയുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാസ് ഒരു ആക്ഷന്‍ ത്രില്ലറാണ്.

സൂര്യയുടെ മാസ് മേയ് 15ന് എത്തും
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.

സൂര്യയുടെ മാസ് മേയ് 15ന് എത്തും
ട്രെയ്‌ലര്‍, ഓഡിയോ എന്നിവ ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

സൂര്യയുടെ മാസ് മേയ് 15ന് എത്തും
സൂര്യയുടെ 2 ഡി എന്റര്‍ടൈയ്ന്‍മെന്റെും സ്റ്റുഡിയോ ഗ്രീനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് മാസിലെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

സൂര്യയുടെ മാസ് മേയ് 15ന് എത്തും
നയന്‍താരയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. ജയറാം, പ്രണിത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേംജി അമരന്‍, സമുദ്രക്കനി, കരുണാസ്, സിമ്രാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സൂര്യയുടെ മാസ് മേയ് 15ന് എത്തും
സൂര്യയുടെ അവസാനമിറങ്ങിയ ചിത്രം അഞ്ജാന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരിയ്ക്കുന്നത്.


Click it and Unblock the Notifications











