ഒടുവില്‍ സൂര്യ നേരിട്ട് പ്രതികരിച്ചു, കുള്ളന്‍ പരമാര്‍ശത്തെക്കുറിച്ച് താരം പറഞ്ഞത്?, ഇത് കാണൂ!
തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരങ്ങളിലൊരാളാണ് സൂര്യ. തമിഴകത്ത് മാത്രമല്ല താരത്തിന് ആരാധകരുള്ളത്. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സണ്‍ മ്യൂസിക്കിന്റെ ലൈവ് പരിപാടിക്കിടയിലാണ് അവതാരകര്‍ താരത്തെ കുള്ളനെന്ന് വിളിച്ച് കളിയാക്കിയത്.
ആരാധകരും സിനിമാപ്രവര്‍ത്തകരും അവതാരകരുമടക്കം നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചാനല്‍ ഓഫീസിന് മുന്നില്‍ ആരാധകരുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം തുടരുന്നതിനിടയിലാണ് വിഷയത്തില്‍ പ്രതികരണവുമായി സൂര്യ രംഗത്തെത്തിയത്.

അവതാരകരുടെ പരാമര്‍ശം
സണ്‍ മ്യൂസിക് ചാനലിലെ ലൈവ് പരിപാടിക്കിടയിലാണ് അവതാരകര്‍ സൂര്യയെ കുള്ളനെന്ന് വിളിച്ച് കളിയാക്കിയത്. വനിതാ അവതാരകരായിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുമ്പോള്‍
അമിതാഭ് ബച്ചനോടൊപ്പം സൂര്യ അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

നായികയായി അനുഷ്‌കയെത്തിയാല്‍
ചിത്രത്തിലെ നായികയായി അനുഷ്‌ക എത്തിയാല്‍ സൂര്യയ്ക്ക് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നും അവതാരകര്‍ പറഞ്ഞിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമാലോകത്തു നിന്നുള്ള പ്രതിഷേധം
വിശാല്‍, വിഘ്‌നേഷ് ശിവന്‍, തുടങ്ങി തമിഴ് സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഈ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്.

സൂര്യയും പ്രതികരിച്ചു
കുള്ളന്‍ പരമാര്‍ശത്തില്‍ സൂര്യയുടെ പ്രതികരണം അറിയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചിട്ടുള്ളത്.

സമയവും ഊര്‍ജ്ജവും കളയരുത്
ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ക്കെതിരെ പ്രതികരിച്ച് നിങ്ങളുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും കളയരുതെന്നാണ് സൂര്യ ട്വീറ്റ് ചെയ്തിട്ടുള്ളത്. സമൂഹത്തിന് ഉപകാരപ്രദമായ മറ്റെന്തെങ്കിലും കാര്യം ചെയ്യാന്‍ ആ സമയം ഉപയോഗിക്കൂവെന്നും താരം പറയുന്നു.
ട്വീറ്റ് കാണാം
സൂര്യയുടെ ട്വീറ്റ് കാണൂ.


Click it and Unblock the Notifications