ഭര്‍ത്താവിനും മകനുമൊപ്പം ക്ഷേത്രമുറ്റത്ത് ശ്രുതിക, കുഞ്ചാക്കോ ബോബന്റെ ആ നായിക ഇപ്പോള്‍ എവിടെയാണ്...
2003 ല്‍ പുറത്ത് വന്ന സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതിക. ചിത്രത്തില്‍ അമ്മു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സ്വീകാര്യത നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മലയാളം സിനിമകളില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമകോളങ്ങളിലും ഇടംപിടിക്കുന്നത് നടിയുടെ കുടുംബ ചിത്രമാണ്. ഭര്‍ത്താവിനും മകനുമൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രമാണ് പുറത്ത് വ്‌നിരിക്കുന്നത്.ഭക്തരില്‍ ഒരാളായിട്ടാണ് നടിക്ഷേത്രദര്‍ശനം നടത്തിയത്. ആരാധകരോടൊപ്പം ചിത്രങ്ങള്‍ എടുക്കാനും ശ്രുതിക ഒരു മടിയും കാണിക്കുന്നില്ല. ഈ ചിത്രങ്ങളൊക്കെ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുമുണ്ട്.

വളരെ സിമ്പിള്‍ ലുക്കിലാണ് ശ്രുതിക പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിമ്പിള്‍ ചുരിദാറാണ് വേഷം. അധികം മേക്കപ്പോ മറ്റ് ആഭരണങ്ങളോ അണിഞ്ഞിട്ടില്ല. വളരെ ലളിതമായിട്ടാണ് തലമുടി കെട്ടിയിരിക്കുന്നത്. നടിയെ പോലെ ഭര്‍ത്താവ് അര്‍ജുനും വളരെ സിമ്പിളായിട്ടാണ് എത്തിയിരിക്കുന്നത്. സാധാരണ ഒരു മുണ്ടും ടി ഷര്‍ട്ടുമായിരുന്നു വേഷം. ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് കൂടാതെ നടി പോയി വിശേഷള്‍ തിരക്കുന്നുമുണ്ട്.
സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന നടി 2002 ല്‍ പുറത്ത് വന്ന ശ്രീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. സൂര്യയുടെ നായികയായിട്ടായിരുന്നു തുടക്കം. മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്്. ഈ ചിത്രത്തിലൂടെ മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.
പിന്നീട് അതേ വര്‍ഷം തന്നെ തമിഴില്‍ ആല്‍ബം എന്നൊരു ചിത്രം ചെയ്തിരുന്നു. വിജയ ലക്ഷ്മി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പിന്നീട് നള ദമന്തി എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി തിളങ്ങി. ഇതിനെ ശേഷമാണ് മലയാളത്തില്‍ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയളത്തില്‍ വേറെ ചിത്രം ശ്രുതിക ചെയ്തിട്ടില്ല.
മലയാളത്തില്‍ മാത്രമല്ല പിന്നീട് സിനിമയില്‍ ശ്രുതിക സജീവമായിരുന്നില്ല. പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടും ആകെ 5 സിനിമകളിലാണ് നടി അഭിനയിച്ചത്.


Click it and Unblock the Notifications











