ലണ്ടന്‍ സ്വദേശിയുമായി ചിമ്പുവിന്റെ വിവാഹം? വാര്‍ത്തകളോട് പ്രതികരിച്ച് പിതാവ്‌

By Prashant V R

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന സൂപ്പര്‍ താരമാണ് ചിമ്പു. പ്രണയ സിനിമകളിലൂടെയും മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെയുമാണ് ചിമ്പു പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

വിണ്ണെത്താണ്ടി വരുവായ ഇറങ്ങിയതിന് പിന്നാലെ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ ചിമ്പുവിന് ലഭിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും പ്രണയ കഥകളിലെ നായകനാണ് ചിമ്പു. പ്രണയങ്ങളും പ്രണയ പരാജയങ്ങളും നടന്റെ ജീവിതത്തിലുണ്ടായിരുന്നു. തെന്നിന്ത്യയിലെ നടിമാരുമായുളള ചിമ്പുവിന്റെ പ്രണയത്തെക്കുറിച്ചെല്ലാം മുന്‍പ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ നടന്റെ

ഇപ്പോഴിതാ നടന്റെ വിവാഹത്തെ സംബന്ധിച്ചുളള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ചിമ്പുവിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അതേസമയം
ലോക് ഡൗണിനിടയില്‍ ഗൗതം വാസുദേവ മേനാന്‍ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രം ചിമ്പുവിന്റെതായി പുറത്തിറങ്ങിയിരുന്നു.

കാര്‍ത്തിക്ക് ഡയല്‍

കാര്‍ത്തിക്ക് ഡയല്‍ സെയ്താല്‍ എന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ തൃഷയായിരുന്നു ചിമ്പുവിന്റെ ജോഡിയായി എത്തിയത്. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായുടെ തുടര്‍ച്ചയെന്നോണം ഒരുക്കിയ ഈ വീഡിയോയില്‍ തൃഷയും ചിമ്പുവും മാത്രമാണ് വേഷമിട്ടത്. ഇതിന് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു.

ഈ ഹ്രസ്വചിത്രത്തിന്

ഈ ഹ്രസ്വചിത്രത്തിന് പിന്നാലെയാണ് ചിമ്പുവിന്റെ വിവാഹത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്. ചിമ്പുവിന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് മാതാപിതാക്കളായ ടി രാജേന്ദറും ഭാര്യ ഉഷ രാജേന്ദറുമാണ് രംഗത്തെത്തിയത്. തങ്ങള്‍ ചിമ്പുവിന് അനുയോജ്യയായ പെണ്‍കുട്ടിക്കായുളള അന്വേഷണത്തിലാണെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇവര്‍ പറഞ്ഞു.

ചിമ്പുവിന് ജാതകമനുസരിച്ച്

ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുളള അനുയോജ്യമായ വധുവിനായുളള അന്വേഷണത്തിലാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ അറിയിക്കുന്നതായിരിക്കും. അതുവരെ ഞങ്ങളുടെ മകന്റെ വിവാഹത്തെക്കുറിച്ചുളള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ടി രാജേന്ദര്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വന്താ രാജാവാതാന്‍ വരുവേന്‍ ആണ് തമിഴ് സൂപ്പര്‍ താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സുന്ദര്‍ സിയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. സുന്ദര്‍ സി ചിത്രത്തിന് പിന്നാലെ മഹാ, മാനാട് എന്നീ ചിത്രങ്ങളും ചിമ്പുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് മാനാടില്‍ ചിമ്പുവിന്റെ നായികയായി എത്തുന്നത്.

More from Filmibeat

Read more about: silambarasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X