ആര്യയ്ക്കും വിശാലിനും പിന്നാലെ ചിമ്പുവും! താരപുത്രന്റെ വിവാഹം ഉടന്‍! ജീവിതസഖിയാവുന്നത് നായികയോ? കാണൂ

താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. തമിഴകത്ത് വീണ്ടുമൊരു താരവിവാഹം അരങ്ങേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആര്യ-സയേഷ വിവാഹത്തിന് പിന്നാലെയായി വിശാലും അനീഷയും വിവാഹിതരാവുകയാണെന്നുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിമ്പുവിന്‍രെ വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പിതാവ്. അഭിനേതാവ് കൂടിയായ ടി രാജേന്ദറിന്റെ മൂത്ത പുത്രനാണ് ചിമ്പു. സഹോദരനായ കുരലരസന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

കുരലസരന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിഥികളെ ക്ഷണമിക്കുന്ന തിരക്കിലാണ് കുടുംബാംഗങ്ങള്‍. അതിനിടയിലാണ് ലാജേന്ദര്‍ മൂത്ത മകന്റെ വിവാഹത്തിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇളയമകന്റെ വിവാഹത്തിനിടയിലും എല്ലാവരും ചിമ്പുവിന്റെ കാര്യത്തെക്കുറിച്ചാണ് തന്നോട് ചോദിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ചിമ്പു ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അവനെ നടിയുമായി വിവാഹം കഴിപ്പിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ പിതാവും പ്രതികരിച്ചിട്ടുള്ളത്.

Simbu

അഭിനേത്രിയെ ആയിരിക്കും ചിമ്പു ജീവിതസഖിയാക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അവന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായിത്തന്നെ അവന്റെ വിവാഹം നടത്തും. ജാതകപ്പൊരുത്തമെല്ലാം നോക്കി നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും അധികം വൈകാതെ തന്നെ അവന്റെ വിവാഹമുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X