'രജനികാന്തിനെക്കാള്‍ ഇഷ്ടം അജിത്തിനെയാണ്'

By Aswathi

തമിഴ്‌നാടിന്റെ തലൈവര്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, രജനീകാന്ത്. രജനി എന്നാല്‍ തമിഴരുടെ ലഹരിയാണ്. ഇളയദളപതിയായി വിജയ് യും തലയായി അജിത്തും വിശേഷണങ്ങളോടെ വന്നെങ്കിലും ഒന്നും രജനിയ്ക്ക് സമമായിരുന്നില്ല. എന്നാലിപ്പോഴിതാ ഒരു യുവനായിക തലൈവരെയും തലയെയും താരതമ്യം ചെയ്തിരിക്കുന്നു.

തെന്നിന്ത്യതാരം തപ്‌സിക്ക് രജനികാന്തിനെക്കാള്‍ ഇഷ്ടം അജിത്ത് കുമാറിനെയാണത്രെ. ആരംഭം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന്റെ വെളിച്ചത്തിലാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം അജിത്തിനോട് തനിക്ക് കടുത്ത ആരാധനയാണെന്ന് പറഞ്ഞത്.

ആരംഭം എന്ന ചിത്രത്തില്‍ അജിത്ത്, നയന്‍താര, ആര്യ, തപ്‌സി എന്നിവരായിരുന്നു മുഖ്യവേഷം ചെയ്തിരുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് അജിത്തിനെ കുറിച്ച് ഒരുപാട് അടുത്തറിയാന്‍ കഴിഞ്ഞെന്നും അദ്ദേഹത്തില്‍നിന്ന് ഒത്തിരി നല്ലഗുണങ്ങള്‍ പഠിച്ചെന്നും താരം പറയുന്നു.

തപ്‌സി അജിത്തിനെ ആരാധിക്കുന്നത് തെറ്റല്ല. പക്ഷെ തമിഴരുടെ മൊത്തം ലഹരിയായ രജനീകാന്തമായി താരതമ്യം ചെയ്തതിന് ചിലര്‍ വാളെടുത്തെന്നാണ് കേള്‍ക്കുന്നത്. തന്റെ ആരാധന തുറന്നു പറഞ്ഞതുകൊണ്ട് തന്റെ ആരാധകരുടെ എണ്ണകുറയുമോ എന്നാണിപ്പോള്‍ താരത്തിന്റെ പേടി.

രജനിയും അജിത്തും

'തലൈവരെ'ക്കാള്‍ ഇഷ്ടം 'തല'യെ: തപ്‌സി

അജിത്ത് മികച്ച നടന്‍ തന്നെ. പക്ഷെ രജനീകാന്തുമായി താരതമ്യം ചെയ്യുന്നത് രജനീ ആരാധകര്‍ക്ക് പൊറുക്കാന്‍ പറ്റാത്തതെറ്റുപോലെയാണ്.

ആരാധകരുടെ പ്രതികരണം

'തലൈവരെ'ക്കാള്‍ ഇഷ്ടം 'തല'യെ: തപ്‌സി

രജനീ ആരാധകര്‍ ട്വിറ്ററിലൂടെയും മറ്റും തപ്‌സിയെ ആക്രമിക്കാന്‍ തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.

വാക്ക് വളച്ചൊടിക്കപ്പെട്ടോ?

'തലൈവരെ'ക്കാള്‍ ഇഷ്ടം 'തല'യെ: തപ്‌സി

തപ്‌സിക്ക് അജിത്തിനോട് ആരാധനയുണ്ട്. അതെത്രത്തോളം ആണെന്ന് ആരാധകരെ അറിയിക്കാന്‍ വേണ്ടിയാണ് താരം രജനികാന്തുമായി താരതമ്യം ചെയ്തത്. അതിനര്‍ത്ഥനം തപ്‌സിക്ക് രജനിയെ ഇഷ്ടമല്ലെന്നല്ല

തപ്‌സി

'തലൈവരെ'ക്കാള്‍ ഇഷ്ടം 'തല'യെ: തപ്‌സി

തമിഴിലും തെലുങ്കിലും സാമാന്യം തിരക്കുള്ള താരമാണ് തപ്‌സി. ധനുഷിനൊപ്പം അഭിനയിച്ച ആടുകളം എന്ന ചിത്രം തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ബോളിവുഡിലും

'തലൈവരെ'ക്കാള്‍ ഇഷ്ടം 'തല'യെ: തപ്‌സി

തമിഴും കന്നടയും മാത്രമല്ല ബോളിവുഡിലും തപ്‌സിക്ക് തിരക്കുണ്ട്. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് തപ്‌സിയിപ്പോള്‍

അടുത്ത ചിത്രം

'തലൈവരെ'ക്കാള്‍ ഇഷ്ടം 'തല'യെ: തപ്‌സി

മിനി 3: ഗംഗ എന്ന ചിത്രത്തിനാണ് തപ്‌സി അടുത്തതായി കരാറൊപ്പിട്ടിരിക്കുന്നത്. ലോറന്‍സ് രാഘവേന്ദ്രനാണ് നായകന്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X