tapsee: സുരക്ഷ നോക്കിയിരുന്നെങ്കിൽ ഇവിടെ എത്തില്ലായിരുന്നു!കരിയറിനെക്കുറിച്ച് തുറന്ന് പറഞ്ഞ് തപ്സി

പല ചിത്രങ്ങളും വ്യക്തമായ പ്ലാനിങ്ങ് പോലും ഇല്ലാതെയാണ് അഭിനയിച്ചത്.

ഇന്ന് ഏറ്റവും ചർച്ച ചെയ്യപ്പടുന്ന ഒരു വിഷയമാണ് സിനിമ മേഖലയിലെ സുരക്ഷയെപ്പറ്റി. കണ്ടതും നേരിട്ടതുമായ ഒരുപാട് സംഭവങ്ങൾ ഇന്നു താരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴിത ചലച്ചിത്ര മേഖലയെ കുറിച്ചു വെളിപ്പെടുത്തലുമായി നടി തപ്സി രംഗത്തെത്തിയിട്ടുണ്ട്. സിനിമ മേഖലയിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമയിൽ താൻ ആദ്യമായി അഭിനയിക്കുമ്പോൾ ഇതിനെ ഒരിക്കലും ഒരു കരിയറായി കണ്ടിരുന്നില്ലെന്നും താരം പറഞ്ഞു. പല ചിത്രങ്ങളും വ്യക്തമായ പ്ലാനിങ്ങ് പോലും ഇല്ലാതെയാണ് അഭിനയിച്ചതെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമ ചെയ്തത് ഇതിനു  വേണ്ടി

സിനിമ ചെയ്തത് ഇതിനു വേണ്ടി

താൻ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് തന്റെ കരിയറിൽ സംഭവിച്ചത്. ഇതൊന്നും താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലെന്നു താരം പറഞ്ഞു. താൻ ആദ്യ സിനിമ ചെയ്തത് എന്തെങ്കിലും വ്യത്യസ്കതമായി ചെയ്യണമെന്നത് കൊണ്ട് മാത്രമാണ്. തുടർച്ചയായി രണ്ടു സിനിമകൾ ചെയ്തപ്പോൾ ലഭിച്ച പ്രേക്ഷക പ്രതികരണങ്ങൾ തന്നെ കൂടുതലായി ചിന്തിപ്പിച്ചുവെന്നും തപ്സി പറഞ്ഞു. ആദ്യമൊക്കെ ഒരു രസമായിട്ടാണ് സിനിമ അഭിനയത്തെ കണ്ടത്. ഇത്രയും നല്ല പ്രതികരണം ലഭിക്കുകയാണെങ്കിൽ എന്തുകൊണ്ട് സിനിമയെ ഒരു കരിയറായി തിരഞ്ഞെടുത്തുകൂട... എന്ന ചിന്തിയാണ് സിനിമയിൽ സജ്ജീവമാക്കിയതെന്നു താരം പറഞ്ഞു.

 അക്ഷയ് കുമാറിന്റെ ബേബി

അക്ഷയ് കുമാറിന്റെ ബേബി

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തപ്സി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അക്ഷയ് കുമാർ ചിത്രമായ ബേബിയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. വെറും 10 മിനിറ്റ് ദൈർഘ്യംമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ ആ കഥാപാത്രം താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നത്രേ. ബോളിവുഡിൽ തനിയ്ക്ക് ലഭിച്ച സൗഭാഗ്യങ്ങൾക്ക് പിന്നിൽ ബോബി എന്ന ചിത്രമാണെന്നും അവർ പറ‍ഞ്ഞു. ചെറിയ വേഷമായതു കൊണ്ട് തന്നെ പലരു ഉപേക്ഷിച്ച റേളായിരുന്നു അത്. എന്നാൽ അത് ചെയ്തത് കൊണ്ട് കരിയറിൽ പല നിർണ്ണായകമായ മാറ്റങ്ങൾ ഉണ്ടായെന്നും താരം കൂട്ടിച്ചേർത്തു.

 നാം ഷബാന

നാം ഷബാന

2015 ൽ പുറത്തിറങ്ങിയ ബേബിയിലെ തകർപ്പൻ അഭിനയമാണ് തപ്സിയെ തേടി ഞാൻ നാം ഷബാന എന്ന ചിത്രം എത്തിയത്. ബേബി എന്ന ചിത്രത്തിലെ താപ്തിയുടെ കഥാപാത്രത്തിന്റെ പൂർവകാലമാണ് നാം ഷബാനയിൽ പറയുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് താപ്തി ചിത്രത്തിലെത്തിയത്. ലഭിക്കുന്ന കഥാപാത്രത്തിന്റെ ദൈർഘ്യത്തിലല്ല കാര്യം ലഭിക്കുന്ന വേഷം സ്ക്രീൻ സ്പെയിസിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും തപ്സി വ്യക്തമാക്കുന്നുണ്ട്. ഓരോ നിമിഷവും നമ്മൾ നമ്മളെ തന്നെ അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു

സുരക്ഷ നോക്കിയാൽ  ഇവിടെ എത്തിപ്പെടില്ല

സുരക്ഷ നോക്കിയാൽ ഇവിടെ എത്തിപ്പെടില്ല

ഇന്നത്തെ കാലത്ത് സുരക്ഷിതമായ കാര്യങ്ങൾ ചെയ്യുക എന്നത് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താൻ സുരക്ഷിതത്വം നോക്കിയിരുന്നെങ്കിൽ ഇന്ന് ഇവിടെയോ ഈ കരിയറോ തനിയ്ക്ക് ഉണ്ടാകില്ലെന്നും താരം പറഞ്ഞു. കരിയറിൽ ഓരോ നിമിഷവും മത്സരിക്കാൻ തയ്യാറാകണം. പൊരുതി ജയിച്ചു കാണിച്ചു നൽകണമെന്നും താരം താരം വ്യക്തമാക്കി. അഭിഷേക് ബച്ചൻ നായികനായി എത്തുന്ന മൻമർസിയാണ് തപ്സിയുടെ പുറത്തിറങ്ങാൻ പോകുന്ന അടുച്ച ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X