തപ്സി പന്നുവിനെ പൊലീസിലെടുത്തേ!
കാഞ്ചന 2 ന് ശേഷം തപ്‌സി പന്നു തന്റെ അടുത്ത് ചിത്രത്തിന്റെ തിരക്കിലേയ്ക്ക്, ഇത്തവണ കാക്കി വേഷത്തില്‍ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് തപ്‌സി അവതരിപ്പിയ്ക്കുന്നത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന കാന്‍ എന്ന ചിത്രത്തിലാണ് തപ്‌സി അഭിനയിക്കുന്നത്. പൊലീസ് വേഷമായാലും പോക്കിരിയുടേ വേഷമായാലും ഭംഗിയായി അവതരിപ്പിയ്ക്കുന്ന ചിമ്പുവാണ് ചിത്രത്തിലെ താരം.
ചിമ്പുവിന്റെ സിനിമ ലൊക്കെഷനുകള്‍ ഗോസിപ്പുകളുടെ ഇടമായി മാറുന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ തപ്‌സിയും പുതിയ ഗോസിപ്പുകളില്‍ ഇടം നേടുമോ എന്ന് കാത്തിരുന്നു കാണാം. ചിത്രത്തില്‍ കാതറീന്‍ ട്രീസയും നായിക വേഷത്തിലെത്തുന്നുണ്ട്. കാട്ടില്‍ വച്ചാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിയ്ക്കുക. കാര്‍ത്തികേയ ഭഗവാന്റെ കടുത്ത വിശ്വാസിയുടെ വേഷമാണ് ചിമ്പുവിന്.

മറ്റൊരു തമിഴ് ചിത്രത്തിലും തപ്‌സി അഭിനയിക്കുന്നു. കുംഭകോണത്ത് നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വേഷമാണ് തപ്‌സിയ്ക്ക്. തിരു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ് ആണ് നായകന്‍. തമിഴ് ചെല്‍വി എന്നാണ് തപ്‌സിയുടെ കഥാപാത്രത്തിന്റെ പേര്. എന്തായലും കൈനിറയെ ചിത്രങ്ങളാണ ്തപ്‌സിയ്ക്ക്. ബോളിവുഡിലേയ്ക്ക് പോയ താരത്തിന് പ്രതീക്ഷിച്ച് അവസരങ്ങള്‍ ലഭിയ്ക്കുന്നില്ലെങ്കിലും തമിഴ് സിനിമ തപ്‌സിയെ കൈ വിടുന്നില്ല.


Click it and Unblock the Notifications











