താരങ്ങളുടെ സംഭാവനയെ ചൊല്ലി തര്‍ക്കം! രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

By Prashant V R

കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുളള സഹായ ഹസ്തവുമായി താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്താറുണ്ട്. ബോധവര്‍ക്കരണത്തിന് പുറമെയാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി താരങ്ങള്‍ സ്വയം രംഗത്ത് എത്താറുളളത്. ഇക്കാര്യത്തില്‍ തെന്നിന്ത്യയിലെ താരങ്ങളും ബോളിവുഡിലെ താരങ്ങളുമെല്ലാം സജീവമാണ്. പലരും തങ്ങളുടെ ആരാധകരുളള മറ്റു സംസ്ഥാനങ്ങള്‍ക്കായും സഹായം ചെയ്തിരുന്നു.

vijay-rajinikanth

തമിഴ്നാട്ടില്‍ കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നടന്‍ രജനീകാന്തിന്റെയും വിജയുടെയും ആരാധകര്‍ തമ്മിലുളള തര്‍ക്കമാണ് കൊലപതാകത്തില്‍ കലാശിച്ചത്. ചെന്നെെയിലെ മരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്രാജിനെ ആക്രമിക്കുകയായിരുന്നു.

ഇയാള്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്. യുവ്രാജിന്റെ മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണുളളത്. 22 കാരനാണ് മരിച്ച യുവ്രാജ്. ദിനേശ് ബാബുവും യുവരാജും അയല്‍ക്കാരും അടുത്ത സുഹൃത്തുക്കളുമാണ്. കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക ദളപതി വിജയ് സംഭാവന ചെയതിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ആരാധകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

നേരത്തെ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.3 കോടിയാണ് വിജയ് സംഭാവന നല്‍കിയിരുന്നത്. തമിഴ്‌നാടിന് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വിജയ് സംഭാവന നല്‍കിയിരുന്നു. കേരളത്തിന് 10 ലക്ഷമാണ് വിജയ് നല്‍കിയിരുന്നത്. രജനീകാന്ത് 50 ലക്ഷമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. കൂടാതെ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായവുമായി സ്റ്റൈല്‍ മന്നന്‍ എത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ എറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് രജനീകാന്തും വിജയും. ഇവരുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഇവരുടെ ചിത്രങ്ങള്‍ വിജയമാകാറുണ്ട്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ദളപതി വിജയുടെ താരമൂല്യം വീണ്ടും കൂടിയത്. നേരത്തെ വിജയ് പ്രതിഫലം കൂട്ടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read more about: rajinikanth vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X