നയന്‍താരയ്‌ക്കൊപ്പം തമന്നയും

By Aswathi

തമിഴിലിപ്പോള്‍ കുതിച്ചു ചാടുന്ന നായികമാരില്‍ ഒരാളാണ് തമന്ന. ഒടുവില്‍ അഭിനയിച്ചത് തമിഴകത്തിന്റെ തല എന്ന് വിശേഷിപ്പികുന്ന അജിത്തിനൊപ്പം വീരത്തില്‍. താരത്തെ തേടിയുള്ള നല്ല ചിത്രങ്ങളുടെ പ്രവാഹം അവസാനിക്കുന്നില്ല. ഇപ്പോഴിതാ 2010ലെ തമിഴകത്തെ ഹിറ്റുകളിലൊന്നായ ബാസ് എന്‍കിറ ബാസ്‌കിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാ പതിപ്പിലൂടെ തമന്ന വീണ്ടുമെത്തുന്നു.

നയന്‍താര, ആര്യ, സന്താനം തുടങ്ങിയവരുടെ അഭിനയം കൊണ്ട് തമിഴകം ചിരിച്ചുമറിഞ്ഞ ചിത്രമായിരുന്നു ബാസ് എന്‍കിറ ബാസ്‌കരന്‍. നന്‍പേടാ എന്ന ഡയലോഗ് തമിഴകത്ത് തരംഗമാകാന്‍ തുടങ്ങിയതും ഈ ചിത്രത്തിന് ശേഷമാണ്. സന്താനത്തെ കെട്ടിപിടിച്ച് ആര്യ വികാരഭരിതനാകുന്ന ഈ ഡഡയലോഗ് പിന്നീട് പല ചിത്രങ്ങളിലും ആവര്‍ത്തിച്ചു.

nayanthara-tamanna

എന്തയാലും ആ നന്‍പര്‍കള്‍ തിരിച്ചുവരുന്നു. ഇത്തവണ ഒരതിഥിയും ഉണ്ടെന്ന് മാത്രം. നയന്‍താരയും ആര്യയും തന്നെയാകും ജോഡികള്‍. തമന്നയുടെ വേഷം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു റൊമാന്റിക് കോമഡിയായിരുന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒരുക്കുന്നതും എം രാജേഷ് തന്നെയാണ്. നയന്‍താരയും ആര്യയും തങ്ങളുടെ അടുത്ത ചിത്രമായി ബാസ് എന്‍കിറ ബാലകൃഷ്ണന്‍ കാരാറൊപ്പട്ടു കഴിഞ്ഞു. സന്താനം ആ ചിത്രത്തിന്റെ നട്ടെല്ലാണെന്നാണ് സംവിധായകന്‍ പറയുന്നത്.

തമന്ന ഇപ്പോള്‍ തെലുങ്കിലും കന്നടയിലുമെല്ലാമായി തിരക്കിലാണ്. സൈഫ് അലിഖാന്‍ നായകനാകുന്ന ഹുംഷകല്‍സാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മേഹേഷ് ബബുവിന്റെ ആഗഡു എന്ന തെലുങ്ക് ചിത്രമാണ് മറ്റൊന്ന്. റണ്‍ ആന്റ് ഫൈറ്റ് എന്ന ഒരു ബോളിവുഡ് ചിത്രത്തിനും തമന്ന കരാറൊപ്പിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X