തമന്ന വീണ്ടും തലയുടെ നായിക
ഒരു സിനിമ ഹിറ്റായാല്‍ പിന്നെയും അതേ സ്റ്റൈലില്‍ മറ്റൊന്നൊരുക്കുന്ന പ്രവണതയാണ് തമിഴില്‍. ചിലത് വജയ്ക്കും. അല്ലെങ്കില്‍ ആ വിജയമൊരുക്കിയ ടീം വീണ്ടും ഒന്നിക്കും. അതിപ്പോള്‍ തമിഴിലായാലും മലയാളത്തിലായാലും ചില കൂട്ടുകെട്ടുകളാണ് വിജയം. വീരം എന്ന ചിത്രത്തിന്റെ വിജയവും ഇതുപോലൊരു കൂട്ടുകെട്ടിന്റേതാണ്. ആ വിജയം ഒിക്കല്‍ കൂടെ ആവര്‍ത്തിക്കാന്‍ വീരം ടീം ഒന്നിക്കുന്നു.
അജിത്തിനെ നായകനാക്കി താന്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നെന്ന് ശിവ ട്വീറ്റ് ചെയ്തിരിക്കുകയാണ്. വീണ്ടുമൊരു ചിത്രം അജിത്തിനെ നായകനാക്കി ചെയ്യാന്‍ കഴിയുന്നത് ഒരു വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്നും സംവിധായകന്‍ ശിവ പറയുന്നു.

പതിവ് തമിഴ് കൂട്ടുകെട്ട് പോലെ വീരത്തിന്റെ ആവര്‍ത്തനമാകും പുതിയ ചിത്രമെന്ന് ആരും നിരാശപ്പെടേണ്ട. ഗ്രാമപശ്ചാത്തലത്തില്‍ നിന്ന് മാറി ഒരു നഗരകേന്ദ്രീകൃതമായാണ് പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ തമന്നയെ തന്നെ നായികയാക്കാനാണ് ശിവയുടെ തീരുമാനം. മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
എന്നാല്‍ അജിത്ത് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. സൂര്യ ഉപേക്ഷിച്ച പടമാണിത്. അതുകൊണ്ട് തന്നെ ഗൗതം ഒരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുന്ന ചിത്രം വിജയത്തിലെത്താന്‍ എല്ലാ ശ്രമവും നടത്തുമെന്നത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാകും അജിത്ത് ശിവയുടെ ചിത്രത്തില്‍ അഭിനയിക്കുക.


Click it and Unblock the Notifications