»   » സിനിമാരംഗത്ത് നിന്നും തമന്നയുടെ മറ്റൊരു ചുവട്‌വയ്പ് കൂടി

സിനിമാരംഗത്ത് നിന്നും തമന്നയുടെ മറ്റൊരു ചുവട്‌വയ്പ് കൂടി

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന സിനിമാ രംഗത്ത് നിന്നും സാമൂഹിക പ്രതിദ്ധതയുള്ള മറ്റൊരു മേഖലയിലേക്ക് കൂടി ചുവടുറപ്പിക്കുകയാണ്. പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും മുന്‍നിര്‍ത്തി ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ബേഠിബച്ചാവോ ബേഡിപഠാവോ എന്ന ക്യാംപെയിനിന്റെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുകയാണ് തമന്ന.

നേരത്തെ ഫെഡറേഷന്‍ ഓഫ് ഒബ്‌സ്ട്രറ്റിക് ആന്റ് ഗൈനോക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ബ്രാന്റ് അംബസിഡറായതിനാലാണ് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതെന്ന് തമന്ന പറയുന്നു. താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വച്ചത്.

thamanna

വിദ്യാഭ്യാസത്തെ കുറിച്ചും പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ചും ബോധവത്കരിക്കാന്‍ തന്റെ ഭാഗത്ത് നിന്ന് എല്ലാ സപ്പോര്‍ട്ടും ഉണ്ടാകുമെന്നും തമന്ന പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മികച്ച ഗൈനോകോളജിസ്റ്റുകളുടെ അഭിപ്രായം തേടുമെന്നും നടി തമന്ന പറഞ്ഞു.

English summary
Tamanna Selected As Brand Ambassador For Modi Schemes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam