സിനിമയിലേക്ക് വരാന്‍ കാരണം ഹൃത്വിക് റോഷനാണെന്ന് തമന്നയുടെ വെളിപ്പെടുത്തല്‍!

By Nimisha

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തമന്ന. ഗ്ലാമറസ് വേഷമായാലും സ്വഭാവിക കഥാപാത്രമായാലും താരം മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഒന്നിനൊന്ന് മികച്ച സിനിമകളുമായി മുന്നേറുകയാണ് താരം. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ തമന്നയുടെ അസാന്നിധ്യത്തെക്കുറിച്ച് ആരാധകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ മികച്ച അഭിനയം കാഴ്ച വെച്ച താരത്തെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടെന്നായിരുന്നു വിമര്‍ശനം.

താന്‍ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃത്വിക് റോഷനായിരുന്നുവെന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് ഹൃത്വികും തമന്നയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് മനസ്സിലായത്. സോഷ്യല്‍ മീഡിയയിലൂടെ ഹൃത്വിക് റോഷനും തമന്നയും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഹൃത്വികും തമന്നയും തമ്മിലുള്ള ആത്മബന്ധം

ഹൃത്വികും തമന്നയും തമ്മിലുള്ള ആത്മബന്ധം

തമന്നയും ഹൃത്വികും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് എല്ലാവര്‍ക്കും മനസ്സിലായത്. തമന്ന തന്നെയാണ് ഹൃത്വികുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഹൃത്വികിനെ കണ്ടുമട്ടിയപ്പോള്‍

ഹൃത്വികിനെ കണ്ടുമട്ടിയപ്പോള്‍

പ്രിയപ്പെട്ട താരമായ ഹൃത്വിക് റോഷനെ കാണാനുള്ള ഭാഗ്യം അടുത്തിടെയാണ് തമന്നയ്ക്ക് ലഭിച്ചത്. ഫറാ ഖാന്‍ അവതരിപ്പിക്കുന്ന ലിപ് സിങ്ക് ബാറ്റില്‍ ഷോയുടെ റിഹേഴ്‌സലിനായി യാഷ് രാജ് സ്റ്റുഡിയോയിലേക്ക് പോയപ്പോഴാണ് ആ കൂടിക്കാഴ്ച നടന്നത്.

തുടക്കം മുതല്‍ അറിയാം

തുടക്കം മുതല്‍ അറിയാം

താന്‍ സിനിമയിലെത്താന്‍ കാരണക്കാരന്‍ ഹൃത്വികാണ്. തുടക്കം മുതലേ അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും സിനിമയോടുള്ള അര്‍പ്പണ ബോധവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തമന്ന പറയുന്നു.

ഇഷ്ടപ്പെട്ട നടന്‍

ഇഷ്ടപ്പെട്ട നടന്‍

തനിക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് ഹൃത്വിക് റോഷന്‍. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താന്‍ ഇക്കാര്യത്തിലും അദ്ദേഹത്തെ തന്നെയാണ് മാതൃകയാക്കുന്നത്.

ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്

ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്

അവസരരം കിട്ടിയാല്‍ ഹൃത്വികിനോടൊപ്പം അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. ഏറെ പ്രിയപ്പെട്ട താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം തമന്നയ്ക്ക് ലഭിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

കാണണമെന്ന് ആഗ്രഹിച്ചിരുന്നു

കാണണമെന്ന് ആഗ്രഹിച്ചിരുന്നു

ഒരുപാട് ഇഷ്ടമുള്ള താരമായിരുന്നുവെങ്കിലും ഇതുവരെ അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഇപ്പോല്‍ ആ മോഹവും സഫലമായിരിക്കുകയാണ്. വളരെ വിനീതനായ വ്യക്തിയാണ് അദ്ദേഹം. മുന്‍പൊരിക്കലും ഫോട്ടോയെടുക്കുമ്പോള്‍ താന്‍ ഇത്ര നെര്‍വസായിട്ടില്ലെന്നും തമന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X